- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്ഡൗൺ കാലത്തിന് ശേഷമുള്ള ആദ്യ വിവാഹത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെട്ടത് ഒരു ഇന്ത്യൻ വിവാഹം; 30 അതിഥികൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന ബ്രിട്ടീഷ് കല്ല്യാണത്തിന്റെ മുഖ ചിത്രമായി സർനീതും ഭദ്രഷയും
ലണ്ടൻ: ലോക്ഡൗൺ കാലത്തിന് ശേഷമുള്ള ആദ്യ വിവാഹത്തിന്റെ പ്രതീക്ഷമയുമായി ആഘോഷിക്കപ്പെട്ടത് ഒരു ഇന്ത്യൻ വിവാഹം. കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയതോടെ സർനീത് സിങും നീൽ ഭദ്രഷയുമാണ് ആഘോഷമായി വിവാഹം നടത്തിയത്.
ഡോക്ടറായ നീൽ ഭദ്രഷയും ജെറിയാട്രിക് ട്രെയിനിയായ സർനീതും ഇന്നലെ കെൻസിങ്ടണിലെ രജിസ്റ്റർ ഓഫിസിൽ നന്ന വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കും കുടുംബത്തിലുള്ളവർക്കുമായി ചെറിയ റിസപ്ഷനും സംഘടിപ്പിക്കുക ആയിരുന്നു. വിവാഹം ആഘോഷമായതോടെ ഇവരെ അനുഗ്രഹിക്കാൻ നിരവധി അതിഥികളാണ് ചുറ്റും കൂടിയത്.
വിവാഹ ആഘോഷങ്ങൾക്ക് ശേഷം ചെൽസിയിലെ ഓൾഡ് ടൗണ് ഹാളിൽ നിന്നും പുറത്തിറങ്ങിയ ഇരുവരേയും വർണക്കടലാസുകൾ ചൊരിഞ്ഞാണ് അതിഥികൾ അനുഗ്രഹിച്ച് യാത്രയാക്കിയത്. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ വിവാഹത്തിന് 30 അതിഥികളെ പങ്കെടുക്കാൻ ഇംഗ്ലണ്ടിൽ അുവാദം നൽകിയിരുന്നു. ഇതിന് ശേഷം നടക്കുന്ന ആദ്യ വിവാഹമായിരുന്നു ഈ ഇന്ത്യക്കാരുടേത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഇരുവരും കല്യാണം നീട്ടിവച്ചിരിക്കുകയായിരുന്നു.
വിവാഹത്തിന് അതിഥികളെ പങ്കെടുപ്പിക്കാൻ അനുവാദം നൽകിയതോടെ ഇന്നലെ 30ഓളം അതിഥികളെ പങ്കെടുപ്പിച്ച് ഇരുവരും വിവാഹം ആഘോഷമാക്കുക ആയിരുന്നു. ഇന്നലെ മുതലാണ് സുഹൃത്തുക്കളും ബന്ധുക്കാരുമായ 30 പേരെ പങ്കെടുപ്പിച്ച് വിവാഹം ആഘോഷമാക്കാനുള്ള അനുമതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകിയത്. വിവാഹത്തിനും ചെറിയ റിസപ്ഷൻ നടത്താനുമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. എന്നാൽ റിസപ്ഷന് വീടുകളോ ഗാർഡനോ തിരഞ്ഞെടുക്കാനുള്ള അനുവാദം നിലവിലില്ല. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇരുവരുടേയും വിവാഹം നേരത്തെ രണ്ട് തവണ മാറ്റിവെച്ചിരുന്നു. തുടർന്ന് വിവാഹം ആഘോഷ പൂർവ്വം നടത്താൻ 2021 മെയിലേക്ക് ഡേറ്റ് നീട്ടി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ കുറച്ച് ആളുകളുമായി വിവാഹം ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഇന്നലെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം വിവാഹം ആഘോഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ നവദമ്പതികൾ. വിവാഹ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴും തെല്ല് ആശങ്ക ഉണ്ടായിരുന്നതായും ഈ ദമ്പതികൾ പറയുന്നു.