- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ടു പറക്കണമെന്ന യുകെ മലയാളികളുടെ ചിരകാല മോഹം സഫലമാക്കി കൊറോണ; വന്ദേഭാത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്നും കേരളത്തിലേക്ക് അനേകം ഫ്ളൈറ്റുകൾ വരുന്നു; അന്താരാഷ്ട്ര പറക്കൽ നീണ്ടാൽ ഡയറക്ട് ഫ്ളൈറ്റും നീളും
ലണ്ടൻ: ബ്രിട്ടനിലെ മലയാളികളുടെ ചിരകാല മോഹമാണ് ബ്രിട്ടനിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് പറക്കണമെന്ന്. എന്നാൽ ഇപ്പോൾ ഈ കോവിഡ് കാലത്ത് നേരിട്ട് പറക്കണമെന്ന മലയാളികളുടെ ആ ചിരകാലമോഹം സഫലമാകാൻ പോവുകയാണ്.
വന്ദേഭാത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും ലണ്ടനിലേക്കും അനേകം ഫ്ളൈറ്റുകളാണ് പറന്നുയരാൻ തയ്യാറെടുക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യയുടെ അനേകം ഫ്ളൈറ്റുകൾ ലണ്ടനിലേക്കും തിരിച്ചും സർവീസ് നടത്താൻ ഒരുങ്ങുന്നത്.
അതേസമയം വന്ദേഭാരത് മിഷന് ശേഷവും ഫ്ളൈറ്റുകൾ ലണ്ടനിലേക്ക് പറക്കുമോ എന്ന കാര്യത്തിൽ എയർ ഇന്ത്യ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ലോക്ഡൗൺ മാറ്റിയാലും കുറച്ചു കാലം കൂടി എയർ ഇന്ത്യാ സർവീസ് ലണ്ടനിലേക്കും തിരിച്ചും തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ദീർഘകാലമായുള്ള മലയാളികളുടെ ആവശ്യമാണ് കേരളത്തിലേക്കും തിരിച്ചും ഡയറക്ട് ഫ്ളൈറ്റ് വേണമെന്നത്. ഇതിനായി പല തവണ സർക്കാറിനേയും എയർലൈൻ കമ്പനികളേയും മലയാളികൾ സമീപിക്കുകയും ചെയ്തു. എന്നാൽ ഈ കൊറോണ കാലത്താണ് മലയാളികളുടെ ആ ആഗ്രഹം താൽക്കാലികമായെങ്കിലും സഫലമായിരിക്കുന്നത്.
എയർ ഇന്ത്യ യുകെയിൽ നിന്നും കേരളത്തിലേക്ക് പറക്കുന്ന യാത്രക്കാരിൽ ഒരു ഡിമാൻഡ് സർവ്വേ നടത്താനും സർവ്വേയിൽ കേരളത്തിലേക്ക് വിമാനം വേണമെന്ന ആവശ്യം ശക്തമാണെന്ന് മനസ്സിലാക്കി എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടങ്ങാനും സാധ്യതയുണ്ട്. കോവിഡ് വന്നതോടെ യുകെയിൽ കുടുങ്ങിയ മലയാളികൾ ചേർന്ന് ഹെൽപ് ഡസ്‌കയി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനേയും എയർ ഇന്ത്യ റെപ്രസെന്റേറ്റീവ്സിനേയും ലണ്ടനിൽ നിന്നും കേരളത്തിലേക്ക് ഡയറക്ട് ഫ്ളൈറ്റ് തുടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പിന്റെ നിരന്തരമായ ഇടപെടൽ മൂലമാണ് വന്ദേഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായി ഡയറക്ട് ഫ്ളൈറ്റ് ലണ്ടനിലേക്ക് എത്തുന്നത്.
ഇതിന് പുറമേ ഹൈക്കോടതിയിലെ അഭിഭാഷകയായ അനിതാ മുത്തേരന്തി മുഖേന എയർ ഇന്ത്യയുടെ ഡയറക്ട് ഫ്ളൈറ്റ് എന്ന ആവശ്യവും കേരളാ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. യുകെയിലെ ചിലരുടെ ദുരിത പൂർണ്ണമായ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് അനിത ഹൈക്കോടതിയെ സമീപിച്ചത്. ഇതും ഡയറക്ട് ഫ്ളൈറ്റ് സർവീസ് തുടങ്ങുന്നതിന് കാരണമായി. ഇതിന് പുറമെ യുക്മ, മലയാളി അസോസിയേഷൻ ഓഫ് യുകെ, ലോക കേരള സഭ തുടങ്ങിയവയും ലണ്ടൻ-കൊച്ചി ഫ്ളൈറ്റിനുള്ള ആവശ്യം ശക്തമാക്കിയിരുന്നു. ഇതോടെയാണ് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്ളൈറ്റ് സാധ്യമായത്.
ഓഗസ്റ്റ് 29നാണ് ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ ഫ്ളൈറ്റ് പറന്നുയരുക എന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ നാല് ഡയറക്ട് ഫ്ളൈറ്റുകളും ഇതിനകം അനൗൺസ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 5, 12, 16, 26 എന്നീ തീയതികളിലും കൊച്ചിയിലേക്ക് ഡയറക്ട് ഫ്ളൈറ്റുണ്ട്. കേരളത്തിൽ നിന്നും ലണ്ടനിലേക്ക് പറക്കാൻ ഒരുങ്ങുന്നവർക്കും സന്തോഷ വാർത്തയുണ്ട്. കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് സെപ്റ്റംബർ 4,11,18,25 എന്നീ തീയതികളിലും ഡയറക്ട് എയർ ഇന്ത്യാ ഫ്ളൈറ്റ് പറക്കും.
മറുനാടന് മലയാളി ബ്യൂറോ