- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികം ജനശ്രദ്ധ നേടിയിട്ടില്ലാത്ത സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് ഉപരാഷ്ട്രപതി
ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ളതും അധികം ജനശ്രദ്ധ നേടിയിട്ടില്ലാത്തതുമായ സേനാനികളെ
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അനുസ്മരിച്ചു. ദേശീയ നായകരായി അവരെ പരിഗണിക്കണമെന്നും അവരുടെ ധൈര്യവും ത്യാഗവും രാജ്യത്തെ ഓരോ പൗരനും അറിയണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഓരോ സംസ്ഥാനവും അതത് പ്രദേശത്തെ ഇത്തരം സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരതയും ത്യാഗവും നിറഞ്ഞ ചരിത്രം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി
അവരുടെ പൈതൃകം സജീവമായി നിലനിനിർത്തണം. 2022-2023 ഓടെ നവ ഇന്ത്യയുടെ രൂപീകരണത്തിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച സങ്കൽപ് സെ സിദ്ധി ആഹ്വാനമാക്കി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വർഷം ആഘോഷിക്കുന്ന 2022 ൽ രാജ്യത്ത് വീടില്ലാത്ത ഒരാൾ പോലും ഉണ്ടാകരുത് എന്നാണ് തന്റെ ആഗ്രഹം എന്നും വെങ്കയ്യ നായിഡു കുറിച്ചു.
എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംവിധാനം, ശുദ്ധമായ ആഹാരം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കണം. കാർഷിക മേഖലയിലെ പരിവർത്തനത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞ അദ്ദേഹം 2022 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പരിശ്രമിക്കണമെന്നും പറഞ്ഞു. അന്ത്യോദയ, സർവോദയ എന്നിവയാകണം നമ്മുടെ മുന്നോട്ടുള്ള യാത്രയുടെ നയമെന്നും 2022 ഓടെ എല്ലാ അർത്ഥത്തിലും രാജ്യം സ്വയം പര്യാപ്തമാകണമെന്നും ഉപരാഷ്ട്രപതി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.