- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന രോഗമുക്തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന റെക്കോർഡിൽ
ന്യൂഡൽഹി: കോവിഡ് 19 കേസുകളിൽ ഒരു ദിവസം കൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തി ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,381 പേർ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% കവിഞ്ഞപ്പോൾ കൂടുതൽ കൂടുതൽ രോഗികൾ സുഖം പ്രാപിക്കുന്നതായി ഉറപ്പു വരുത്തുന്നുണ്ട്. ഈ നേട്ടം കൂടുതൽ വർധിപ്പിച്ച് 32 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിലായി രോഗമുക്തി നിരക്ക് 50% കവിഞ്ഞു. 12 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിൽ ദേശീയ രോഗമുക്തി നിരക്കിലും കവിഞ്ഞു.
മൊത്തം രോഗമുക്തി നിരക്ക് ഇന്ന് 18 ലക്ഷം കടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ് 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷം കവിഞ്ഞു (ഇന്ന് 11,40,716). നിലവിലെ രോഗികളുടെ എണ്ണം (6,68,220) രാജ്യത്തിന്റെ യഥാർത്ഥ സ്ഥിതി വ്യക്തമാക്കുന്നു. ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസുകൾ ആകെയുള്ളതിന്റെ 26.45% ആണ്. ഇന്ത്യയിൽ മരണനിരക്ക് (സിഎഫ്ആർ) ആഗോള ശരാശരിയേക്കാൾ താഴെയാണ്. നിലവിൽ 1.94% ആണ്. ഈ നിരക്കിൽ തുടർച്ചയായി കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,68,679 പരിശോധനകൾ നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2.85
കോടിയിലധികമാക്കി.
രാജ്യത്തെ പരിശോധന ലാബ് ശൃംഖല ശക്തിപ്പെടുത്തി വരികയാണ്. രാജ്യത്ത് ആകെ 1465 ലാബുകൾ ഉണ്ട് - 968 സർക്കാർ ലാബുകളും 497 സ്വകാര്യ ലാബുകളും. കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാർഗനിർദേശങ്ങൾ, ഉപദേശങ്ങൾ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങൾക്ക് https://www.mohfw.gov.in/ അല്ലെങ്കിൽ @MoHFW_INDIA നിരന്തരം സന്ദർശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങൾക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങൾക്ക് ncov2019@gov.in അല്ലെങ്കിൽ @CovidIndiaSeva -യിൽ ബന്ധപ്പെടുക. കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങൾക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരായ +91 1123978046 ൽ വിളിക്കുക; അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 1075 ൽ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെൽപ് ലൈൻ നമ്പരുകൾ ഈ ലിങ്കിൽ ലഭ്യമാണ്: