- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്‌പോൺസറുടെയോ കമ്പനിയുടെയോ സമ്മതപത്രം ഉള്ളവർക്കു മാത്രം യാത്രാനുമതി; നാട്ടിൽ നിന്നും ബഹ്‌റൈനിലേക്ക് വിമാനം കയറുന്നവർ ശ്രദ്ധിക്കാൻ
അവധി കഴിഞ്ഞിട്ടും ബഹ്‌റൈനിലേക്ക് എത്താനാകാതെ നാട്ടിൽ കുടുങ്ങിയവർ നിരവധി പേരാണ്. ഇതിൽ കുറച്ചു പേർ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ വഴി ബഹ്‌റൈനിലേക്ക് തിരികെ എത്തിയിട്ടുമുണ്ട്. ഇങ്ങനെ വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രാദിവസത്തിനായി കാത്തിരിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഇന്നു മുതൽ നിലവിൽ വന്നിരിക്കുകയാണ്.
നാട്ടിൽ നിന്ന് വരുന്നവർ സ്‌പോൺസറുടെയോ കമ്പനിയുടെയോ സമ്മതപത്രം വാങ്ങി വയ്ക്കണം എന്നതാണ് പുതിയ നിബന്ധന. ഈ സമ്മതപത്രം ഉള്ളവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. പെട്ടെന്ന് ഉണ്ടായ തീരുമാനമാണിതെന്നതിനാൽ തന്നെ ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ. ഇന്ന് മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ ഉണ്ടാകും. കഴിഞ്ഞ ദിവസം വന്നവർക്ക് ഇത്തരം ഒരു നിബന്ധന ആവശ്യമായിരുന്നില്ല.
ഇതിനുള്ള ലെറ്റർ ഫോർമാറ്റും പുറത്തിറക്കിയിട്ടുണ്ട്.
Next Story