- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയസാഫല്യമായി ആദ്യ കുഞ്ഞിനെ പ്രസവിക്കുന്ന കാമുകിയുടെ പ്രായം 13 വയസ്സ്; കുട്ടിയുടെ പിതാവായ കാമുകൻ 10 വയസ്സുകാരനും; ലോകത്തെ ഇളക്കി മറിച്ച ഒരു ബാല്യ പ്രണയത്തിന്റെ കഥയിങ്ങനെ
വേഗതയാണ് പുതിയ തലമുറയുടെ മുഖമുദ്ര എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ പരക്കം പായുന്നവരാണവർ. എന്നാൽ ഈ കാമുകീകാമുകന്മാരുടെ വേഗത എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. പ്രണയസാഫല്യമായി ആദ്യ കുഞ്ഞിനെ പ്രസവിക്കുന്ന കാമുകിയുടെ പ്രായം 13 വയസ്സ്. കുട്ടിയുടെ പിതാവായ കാമുകൻ 10 വയസ്സുകാരനും.
റഷ്യയിലാണ് സംഭവം. ഒരു പെൺകുട്ടിക്ക് ജന്മം നൽകിയ 13 വയസ്സുകാരിയാണ് കുട്ടിയുടെ പിതാവ് തന്റെ 10 വയസ്സുകാരനായ കാമുകനാണെന്ന് വെളിപ്പെടുത്തിയത്. ദാര്യ സുദ്നിഷ്നിക്കോവ രാജ്യാന്തര പ്രശസ്തി നേടുന്നത് തന്റെ ഗർഭത്തിന് ഉത്തരവാദി പത്തുവയസ്സുകാരനായ കാമുകനാണെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു. കാമുകൻ ഐവാനും അന്ന് ജനശ്രദ്ധയാകർഷിച്ചു.എന്നാൽ, പിന്നീട് ദാര്യ വെളിപ്പെടുത്തിയത്, തന്റെ നാട്ടിൽ വച്ച് 16 കാരനായ ഒരു ആൺകുട്ടി തന്നെ മൃഗീയമായി ബലാത്സംഗം ചെയ്തു എന്നാണ്.
ഏതായാലും ഈ സംഭവത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രശസ്തയായി ഈ പെൺകുട്ടി. ഏകദേശം 3,50,000 ഫോളോവേഴ്സുള്ള തന്റെ അക്കൗണ്ടിലൂടെയാണ്, അത്ര സുഖകരമല്ലാത്ത പ്രസവത്തിലൂടെ, സൈബീരിയയിലെ ഒരു ആശുപത്രിയിൽ വച്ച് താൻ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയ വിവരം ഈ പെൺകുട്ടി പങ്കുവച്ചത്. എന്തായാലും തന്റെ കുട്ടിയുടെ ചിത്രം അവൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടില്ല.
ഗർഭത്തോടെ രാജ്യത്തിന്റെ മുഴുവനും ശ്രദ്ധയും ആകർഷിച്ച പെൺകുട്ടി പ്രൈം ടൈം ടി വിയിലാണ്, വയറ്റിൽ വളരുന്ന കുട്ടിയുടെ പിതാവ് തന്റെ പത്തുവയസ്സുകാരൻ കാമുകൻ ഐവാനാണെന്ന് പറഞ്ഞത്. ഐവാനും അത് സമ്മതിച്ചിരുന്നു. എന്നാൽ, പിന്നീടാണ് താൻ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം അവൾ തുറന്നു പറഞ്ഞത്. താൻ ആകെ ഭയപ്പെട്ടിരുന്നതിനാലാണ് ഐവാന്റെ പേറ് പറഞ്ഞതെന്നും അവൾ പറഞ്ഞു.
പൊലീസ് ഈ കേസ് കൂടുതലായി അന്വേഷിക്കുന്നുണ്ട്. നവജാത ശിശുവിന്റെ ഡി എൻ എ പരിശോധനയും നടത്തിയേക്കും എന്നറിയുന്നു. ഇപ്പോൾ 11 വയസ്സുള്ള ഐവാനെ പ്രസവസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. സമയമാകുമ്പോൾ ഐവാൻ തന്റെ അടുത്തുവരും എന്നും 16 വയസ്സാകുമ്പോൾ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുമെന്നും അവൾ പറഞ്ഞു. അതേസമയം, ലൈംഗിക പെഢനത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ കാര്യങ്ങൾ എങ്ങനെ തിരിഞ്ഞുമറിഞ്ഞെത്തുമെന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്.