കോവിഡ് നിയന്ത്രണങ്ങൾ സ്വാതന്ത്ര്യത്തിന്റെ വില നമ്മെ ബോധ്യപ്പെടുത്തിയെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം കെ ജയരാജ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെട്ട് നേടിയ നമ്മുടെ സ്വാതന്ത്ര്യം നിലനിർത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണ് ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഈ കോവിഡ് കാലത്ത് ചെയ്യുന്നതെന്നും അവരെ നന്ദിപൂർവം സ്മരിക്കുന്നുവെന്നും വൈസ് ചാൻസലർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിമിതമായ ഉദ്യോഗസ്ഥർ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്.