കാലിക്കറ്റ് സർവകലാശാലയിൽനിന്ന് വിരമിച്ചവരുടെ 2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആദായനികുതി വിവരങ്ങളടങ്ങിയ ഫോം 16/ ഇൻകം സ്റ്റേറ്റ്‌മെന്റ് (ടാക്‌സബിൾ ഇൻകം പരിധിയിൽ കുറവായവർക്ക്) സർവകലാശാല വെബ്‌സൈറ്റിലെ പെൻഷനഴ്സ് സ്‌പോട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോം 16 ഡൗൺലോഡ് ചെയ്ത് ആദായനികുതിവകുപ്പ് നിശ്ചയിക്കുന്ന തീയതിക്കു മുൻപായി റിട്ടേൺ ഫയൽ ചെയ്യേണ്ടതാണെന്ന് ഫിനാൻസ് ഓഫീസർ അറിയിച്ചു.