- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു
കൽബ: മഹാമാരിയുടെ കാലത്തു കൂടുതൽ യോജിപ്പോടെയും കരുത്തോടെയും ദുരന്തങ്ങളെ നേരിടാൻ നമുക്ക് കഴിയണമെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. പുതിന നയങ്ങൾ രൂപീകരിക്കുമ്പോൾ എല്ലാ വിഭാഗങ്ങളെയും മുന്നിൽ കണ്ടു കൊണ്ട് വേണം. ആരെയും അകറ്റി നിർത്തുന്ന സമീപനം ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം തുടർന്നു. ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ക്ലബ്ബ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ട്രഷറർ വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ്, വൈസ് പ്രസിഡന്റ് ആന്റണി സിഎക്‌സ്, സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക, എ എം അബ്ദുൽ കലാം, സമ്പത്ത് കുമാർ സീമ ഉദയകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതു.