- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷി മഹത്തരമാണെന്ന് മലയാളി തിരിച്ചറിഞ്ഞു: മാണി സി കാപ്പൻ
പാലാ: കൃഷി മഹത്തരമാണെന്ന തിരിച്ചറിവ് മലയാളിക്ക് ഉണ്ടായതുകൊറോണാക്കാലത്താണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ജില്ലാതല കർഷകദിനാചരണം പാലായിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയ്ക്കു പുത്തൻ ഉണർവ് ഉണ്ടായിരിക്കുകയാണ്. അത് നിലനിർത്തിയാൽ നാം കൃഷിയിൽ സ്വയം പര്യാപ്തരാകും. പുതിയ കാർഷിക സംസ്‌ക്കാരം വളർത്തിയെടുക്കണം. യുവാക്കൾക്കൊപ്പം വിദ്യാർത്ഥികളെയും കാർഷിക മേഖലയുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു. കൃഷിയെക്കുറിച്ചു പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയാൽ ഗുണകരമാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മഴമറകൃഷി ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, പൗളിറ്റ് തങ്കച്ചൻ, കുര്യാക്കോസ് പടവൻ, ബാബു എറയണ്ണൂർ, ലൂസി ജോസ്, ബിജി ജോജോ, ബിന്ദു കെ കെ, കമറുദ്ദീൻ എൻ എ എന്നിവർ പ്രസംഗിച്ചു.