- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല മകരവിളക്ക് തീർത്ഥാടനം;അനുമതി ലഭിച്ചാൽ തുലാമാസ പൂജയ്ക്ക് സന്നിധാനത്തേക്ക് ട്രയൽ പ്രവേശനം
ശബരിമല: ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്തുന്നതിന് അനുമതി ലഭിച്ചാൽ തുലാമാസ പൂജയ്ക്ക് സന്നിധാനത്തേക്ക് ട്രയൽ പ്രവേശനം നടത്തും. ഇതിനു മുന്നോടിയായി നിലയ്ക്കലിൽ ആന്റിജൻ പരിശോധനാ കേന്ദ്രം തുടങ്ങും. മുഖ്യമന്ത്രി വിളിക്കുന്ന അവലോകന യോഗത്തിൽ അനുമതി ലഭിച്ചാൽ ആരോഗ്യവകുപ്പ്, ദേവസ്വം, പൊലീസ്, റവന്യു എന്നിവരുടെ സഹകരണത്തോടെ ഒക്ടോബറിൽ തുലാമാസ പൂജയോടനുബന്ധിച്ചു ട്രയൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് തീർത്ഥാടന കാലത്ത് നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം നൽകണമെന്ന് ബോർഡ് നിലപാടെടുത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച ഉന്നതതല യോഗത്തിലും ഇക്കാര്യം അറിയിച്ചു. ഇതേ തുടർന്നാണ് പ്രവേശനാനുമതി ലഭിച്ചാൽ ഭക്തർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
ദർശനത്തിനുള്ള വെർച്വൽ ക്യു പാസിനുള്ള ഓൺലൈൻ ബുക്കിങ് സെപ്റ്റംബറിലാണ് തുടങ്ങുക. മാസങ്ങൾക്ക് മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങി ക്യു ബുക്കു ചെയ്താലും ദർശനത്തിനു വരുന്ന സമയത്ത് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കാൻ കഴിയില്ല. ഇതിനുള്ള പരിഹാരമാണ് ആന്റിജൻ പരിശോധനാ കേന്ദ്രം.