ന്യൂഡൽഹി: സെപ്റ്റംബറിൽ നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിൻ, നീറ്റ് പ്രവേശന പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. ഇരു പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം സെപ്റ്റംബറിൽ തന്നെ നടത്തു.ം കോവിഡ് പ്രതിസന്ധി നിലനിൽക്കെ, പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും ഇനിയും നീട്ടരുതെന്നും ആവശ്യപ്പെടുന്ന വ്യത്യസ്ത ഹർജികളിലാണ് സുപ്രീം കോടതിയുടെ തീരുമാനം.

പ്രവേശനപരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിൽ നിന്നായി 11 വിദ്യാർത്ഥികൾ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടപ്പെടുത്താനാകില്ലെന്നും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.

പരീക്ഷാ നടത്തിപ്പിൽ സുരക്ഷാ മുൻകരുതൽ ഉറപ്പാക്കുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസിക്കു (എൻടിഎ) േവണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 15ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാകുമെന്ന് എൻടിഎ അറിയിച്ചിരുന്നെങ്കിലും ഇനിയുമായിട്ടില്ല. സുപ്രീം കോടതി വ്യക്തത വരുത്തിയ പശ്ചാത്തലത്തിൽ അഡ്‌മിറ്റ് കാർഡ് ഉടൻ നൽകിത്തുടങ്ങും. ജെഇഇ പരീക്ഷകൾ സെപ്റ്റംബർ 1 മുതൽ ആറ് വരെ.ും നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും.