കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് പള്ളിയുടെ താക്കോൽ പൊലീസ് ഏറ്റെടുത്തു. പള്ളിയുടെ താക്കോൽ പുത്തൻകുരിശ് എസ്എച്ച്ഒ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണു നടപടി.

കോടതി നിർദ്ദേശം അനുസരിച്ചു താക്കോൽ കൈമാറണമെന്ന് പൊലീസ് അറിയിച്ചതോടെ വികാരി ഫാ. ഷാജി മേപ്പാടത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി വിശ്വാസികൾ പള്ളിയിൽ നിന്നിറങ്ങി. നേരത്തേ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടായെങ്കിലും പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.