- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പനിയും ന്യുമോണിയയും മൂലം 1000 ത്തിൽ അധികം ആളുകൾ മരിച്ചപ്പോൾ കഴിഞ്ഞയാഴ്ച്ച കോവിഡ് ബാധിച്ചു മരിച്ചത് 152 പേർ മാത്രം; രണ്ടാം വരവിനേയും തടഞ്ഞുനിർത്തി യു കെ; കൊറോണ യുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടിയ ബ്രിട്ടൻ സാധാരണ നിലയിലേക്ക്
ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 1.089 കോവിഡ് കേസുകളാണ്. അതായത് പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ ശരാശരിയിൽ തുടർച്ചയായ മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്നലത്തെ നിലയിൽ പ്രതിദിനം 1,071 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഓഗസ്റ്റ് 15 ന് ഇത് 1091 ആയിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ഇത് 1080 ആയിരുന്നു.
രോഗവ്യാപനത്തിൽ ഒരു മാസം തുടർച്ചയായി വർദ്ധനവ് പ്രകടമായപ്പോൾ, കൊറോണയുടെ രണ്ടാം വരവിനെ കുറിച്ച് ആശങ്ക ഉയർന്നിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു രോഗവ്യാപന വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ വിദഗ്ദർ പറയുന്നത്. രോഗ വ്യാപനമുള്ളയിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതുകൊണ്ടുമാത്രമാണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നും അവർ പറയുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയപ്പോൾ ഭയന്നിരുന്ന അത്രയും വർദ്ധനവ് രോഗവ്യാപനത്തിൽ ഉണ്ടായിട്ടില്ലെ എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുവാൻ സർക്കാരിനെ പ്രേരിപ്പിച്ചേക്കും. അതുപോലെ മരണനിരക്കിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ നില തുടരുകയാണെങ്കിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണയുടെ താണ്ഡവം അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ആയിരുന്ന സമയത്ത് പ്രതിവാരം 9,000 മരണങ്ങൾ വരെ രേഖപ്പെടുത്തിയിരുന്നു. അതേ കാലയളവിൽ ഏകദേശം 2,000 ത്തോളമ്പേരാണ് ഫ്ളൂ, ന്യുമോണിയ എന്നിവ മൂലം മരണമടഞ്ഞത്. എന്നാൽ, ഓഗസ്റ്റ് 7 ന് അവസാനിച്ച വാരത്തിൽ കേവലം 152 കോവിഡ് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത് എങ്കിൽ ഇതേ കാലയളവിൽ 1,013 ആളുകളാണ് ഫ്ളൂ, ന്യുമോണിയ തുടങ്ങിയവയാൽ മരണമടഞ്ഞത്.ഇത് അടിവരയിടുന്നത്, കോവിഡിനെ തുരത്തുന്നതിൽ ബ്രിട്ടൻ വിജയിച്ചു എന്നുതന്നെയാണ്.
ഭയപ്പെട്ടിരുന്നതുപോലെ ഒരു ഭീകരമായ രണ്ടാം വരവിനുള്ള സാദ്ധ്യത ഇല്ലാതെയാവുകയും, രോഗവ്യാപനം കാര്യക്ഷമമായി പിടിച്ചുകെട്ടാൻ ആകുകയും ചെയ്ത സാഹചര്യത്തിൽ ബ്രിട്ടൻ വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് മടങ്ങും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുമ്പോഴും, ജനങ്ങൾ വിവേകപൂർവ്വം പെരുമാറിയില്ലെങ്കിൽ, ഈ ഭീകരൻ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നതും ഒരു യാഥാർത്ഥ്യമാണ്.