- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉന്നാവ് കേസിൽ ശിക്ഷിക്കപ്പെട്ട അതുൽ സേംഗറിന് കാൻസർ; പത്ത് വർഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സേംഗറിനെ ചികിത്സിക്കണമെന്ന് കോടതി
ന്യൂഡൽഹി: ഉന്നാവ് പീഡന കേസിൽ പത്തുവർഷം തടവുശിക്ഷ അനുഭവിക്കുന്ന അതുൽ സേംഗറിന് കാൻസർ. അതുലിന് വായ്ക്കുള്ളിൽ കാൻസറാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ച കോടതി അയാൾക്ക് മതിയായ ചികിത്സ നൽകാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി.
ഉന്നാവ് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംഎൽഎ കുൽദീപ് സിങ് സേംഗറുടെ സഹോദരനാണ് അതുൽ സേംഗർ.
കുൽദീപ് സേംഗറെ ബിജെപിയിൽനിന്ന് പുറത്താക്കിയിരുന്നു. ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് അതുൽ ശിക്ഷ അനുഭവിക്കുന്നത്.
അതുൽ വൻ സ്വാധീനമുള്ള വ്യക്തി ആയതിനാൽ അയാൾക്ക് കസ്റ്റോഡിയൽ പരോൾ മാത്രമെ അനുവദിക്കാവൂ എന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. തുടർന്നാണ് അയാൾക്ക് മതിയായ ചികിത്സ നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയത്.
ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ അതുലും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചുവെന്നും പിതാവിനെതിരെ കള്ളക്കേസ് എടുപ്പിച്ചുവെന്നുമാണ് ആരോപണമെന്നും അയാൾക്ക് പരോൾ ലഭിച്ചാൽ കേസുമായി ബന്ധമുള്ള മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ നൽകാൻ കോടതി നിർദ്ദേശിച്ചത്.