മൂന്നിലവ്: ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നരിമറ്റം കൃഷിഭവൻ, മൃഗാശുപത്രി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോയി ജോസഫ്, ഡോളി ഐസക്, ഷേർളി സാമുവൽ, ഷാജി ജോൺ, റ്റെനി ചാക്കോ, ഷേർളി സെബാസ്റ്റ്യൻ, ജോഷി ജോ ഷ്വാ, ജസ്റ്റിൻ ജോസഫ്, ഷീല സതീഷ്‌കുമാർ, ലേഖകൃഷ്ണൻകുട്ടി നായർ, മേരിക്കുട്ടി ജോർജ്, റ്റി ജെ ചാക്കോ, എ വി സാമുവൽ, ഷൈൻ പാറയിൽ, ഉണ്ണി മുട്ടത്ത്, ടൈറ്റസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.