- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിലും പിരിയാതെ ഏഴുവയസുകാരി ലക്ഷണയെ മാറോടണച്ച് മരണം വരിച്ച് അഞ്ജു; മാതൃസ്നേഹത്തെയും തോൽപ്പിക്കുന്ന ആ ചിത്രത്തിലുള്ളത് അയൽവാസിയായ യുവതിയും പെൺകുട്ടിയും: കാണുന്നവരുടെ എല്ലാം കണ്ണു നനയിച്ച ആ ചിത്രത്തിലുള്ളത് അമ്മയെ നഷ്ടമായ കുരുന്നും അവൾക്ക് മാതൃസ്നേഹം നൽകിയ അയൽവാസിയും
മൂന്നാർ: അന്നൊരിക്കലുണ്ടായ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയേയും നഷ്ടമായെങ്കിലും ഏഴ് വയസ്സുകാരി ലക്ഷണയ്ക്ക് അമ്മയെ പോലെയായിരുന്നു അയൽവാസി അഞ്ജുമോൾ (21). കുഞ്ഞുന്നാളിലെ അമ്മയെ നഷ്ടപ്പെട്ട ലക്ഷണയെ ഒരു മകളെ പോലെ തന്നെയാണ് അഞ്ജു സ്‌നേഹിച്ചതും നോക്കിയതും. പെട്ടിമുടിയിലെ ദുരന്തം അനേകം പേരുടെ ജീവനുകൾ കവർന്നെടുത്തപ്പോഴും രക്തബന്ധത്തേക്കാളും വലിയ ബന്ധം കാത്തു സൂക്ഷിച്ച അവർ ഇരുവരും മണ്ണിനടിയിലും ഒരുമിച്ചായിരുന്നു.
പെട്ടിമുടിയിൽ ഉരുൾമൂടിയ കമ്പിളിപ്പുതപ്പിനടിയിൽ ലക്ഷണയെ കെട്ടിപ്പിടിച്ചാണ് അഞ്ജു കിടന്നിരുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന് മുകളിലേക്ക് പതിച്ച ആ മണ്ണിൻ കൂമ്പാരത്തിനിടയിലും അഞ്ജു ആ കുരുന്നിനെ കൈവിടാതെ മാറോട് ചേർത്ത് പിടിക്കുക ആയിരുന്നു. മകളെ മാറോടണച്ച് കിടക്കുന്ന അമ്മ എന്നാണ് ആദ്യം രക്ഷാപ്രവർത്തകർ കരുതിയത്. ഒരാഴ്ച മുമ്പാണ് ഏഴ് വയസ്സുകാരി ലക്ഷണശ്രീയുടെയും അയൽവാസി അഞ്ജുമോളുടയും മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കെട്ടിപ്പുണർന്നുകിടന്ന ഇരുവരും അമ്മയും മകളുമാണെന്ന് അന്ന് കരുതി. പിന്നീടാണ് ബന്ധുക്കൾ ഇരുവരെയും തിരിച്ചറിഞ്ഞത്. അപ്പോഴാണ് ഈ അപൂർവ്വ സ്‌നേഹത്തിന്റെ കഥ പുറത്തറിയുന്നത്. ലക്ഷണശ്രീ തീരെ കുഞ്ഞായിരുന്നപ്പോൾ തുടങ്ങിയതാണ് ഇരുവരുടെയും സ്‌നേഹം. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോൾ അമ്മൂമ്മ ചന്ദ്രയുടെകൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പർ വീട്ടിലാണ് താമസിച്ചിരുന്നത്. ലക്ഷണശ്രീ തൊട്ടടുത്ത ആറുമുറി ലയത്തിലെ നാലാം നമ്പർ വീട്ടിൽ രാജയുടെയും ശോഭനയുടെയും ഏകമകൾ.
അഞ്ജുമോൾക്ക് ഒരു മകളോടെന്നപോലെ ലക്ഷണയോട് സ്‌നേഹമായിരുന്നു. ലക്ഷണയ്ക്ക് അഞ്ജു അമ്മയും സഹോദരിയുമൊക്കെയായിരുന്നു. അഞ്ജുവിനൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അങ്ങനെയൊരു രാത്രിയാണ് ഇരുവരുടെയും ജീവൻ ഉരുൾ കവർന്നത്. മരണത്തിലും വേർപിരപിരിയാതെ ഇരുവരും ഒന്നായി ഇഴുകി ചേരുകയായിരുന്നു. കാണുന്നവരുടെ എല്ലാം കണ്ണു നനയിക്കുന്നതായിരുന്നു ആ കാഴ്ച.
പാലക്കാട് ചിറ്റൂർ കോളേജിൽനിന്ന് ബി.എ. തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് ടീച്ചറാകാനായിരുന്നു ആഗ്രഹം. അവളുടെ ആഗ്രഹംപോലെ അടിമാലി എസ്.എൻ.ഡി.പി. ബി.എഡ്. കോളേജിൽ അഡ്‌മിഷൻ എടുത്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തം. രണ്ടുമാസം കഴിഞ്ഞാൽ അഞ്ജുവിന്റെ കല്യാണം നടത്താനും നിശ്ചയിച്ചിരുന്നതാണ്. ലക്ഷണ രാജമലയിലെ തമിഴ് മീഡിയത്തിൽ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. ലക്ഷണയുടെ അച്ഛനും അമ്മയും അഞ്ജുമോളുടെ അമ്മൂമ്മയും ഉരുൾപൊട്ടലിൽ മരിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ ലെയ്‌സൺ അസിസ്റ്റന്റും സീനിയർ പൊലീസ് ഓഫീസറുമായ വി എം.മധുസൂദനന് വാട്‌സാപ്പിൽ ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രവും ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ