- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മയക്കുമരുന്നുമായി സിംഗപ്പൂരിൽ പിടിയിലായ ബ്രിട്ടീഷ് പൗരത്വമുള്ള സിംഗപ്പൂർ വംശജന് 20 വർഷം തടവ്; അപ്പീൽ നഷ്ടമായപ്പോൾ കെട്ടിയിട്ട് ചൂരൽ കഷായം; പ്രതിഷേധവുമായി ബ്രിട്ടൻ
മയക്കുമരുന്ന് കടത്തിയതിന്റെ പേരിൽ ഒരു ബ്രിട്ടീഷ് പൗരനെ സിംഗപ്പൂരിൽ നഗ്‌നനാക്കി ചൂരൽ കൊണ്ട് മർദ്ദിച്ചു എന്ന് ആരോപണം. ലണ്ടനിൽ ജനിച്ച്, പ്രതിവർഷം 41,000 പൗണ്ട് ഫീസ് വാങ്ങുന്ന വെസ്റ്റ്മിനിസ്റ്റർ സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ യെ മിങ് യുവാൻ എന്ന 31 കാരനാണ് ഈ ഗതി വന്നത്. പൂർണ്ണ നഗ്‌നനാക്കി ഒരു മുക്കാലിയിൽ ബന്ധിച്ച് 24 അടിയാണ് നൽകിയത്.
യുവാൻ നൽകിയ അവസാന അപ്പീലും നിഷേധിച്ചതോടെ കഴിഞ്ഞയാഴ്‌ച്ചയാണ് ഈ ക്രൂരമായ ശിക്ഷ നടപ്പിലാക്കിയത്. യുവാന്റെ നഗ്‌നമായ പുറം ഭാഗത്ത് 4 അടി നീളത്തിലുള്ള ചൂരൽ കൊണ്ട് അടിച്ച സംഭവത്തെ വിദേശകാര്യ മന്ത്രാലയം നിശിതമായി വിമർശിച്ചു.ബ്രിട്ടീഷ് വിദേശമാര്യ സെക്രട്ടറി പ്രീതി പട്ടേലിന്റേയും മുൻ സെക്രട്ടാറി ജെറെമി ഹണ്ടിന്റെയും അഭ്യർത്ഥനക്കൾ തിരസ്മരിച്ചുകൊണ്ടാണ് സിംഗപ്പൂർ ഈ ശിക്ഷ നടപ്പിലാക്കിയത്.മയക്കുമരുന്ന് കേസിൽ, യുവാൻ 20 വർഷത്തെ തടവ്ശിക്ഷ അനുഭവിക്കുന്ന ചംഗി ജയിലിൽ വച്ചുതന്നെയാണ് ഈ ശിക്ഷയും നടപ്പിലാക്കിയത്.
യുവാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞ യുവാന്റെ കുടുംബം പക്ഷെ ഈ തെറ്റിന് 20 വർഷത്തെ ജയിൽ ശിക്ഷ മതിയാകില്ലെ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ഇത്തരത്തിലെ പ്രാചീനമായ ശിക്ഷാ രീതിക്കെതിരെ സിംഗപ്പൂരിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ശക്തിയായി പ്രതിഷേധിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും ഈ കിരാത ശിക്ഷക്കെതിരായി രംഗത്തെത്തിയിട്ടുണ്ട്.
2016-ലാണ് മയക്കുമരുന്നുമായി യുവാൻ പിടിയിലാകുന്നത്. മാസത്തിൽ ഒരിക്കൽ മാത്രം കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാൻ അനുവാദമുണ്ട്. ഒരു പുൽപ്പായ മാത്രമുള്ള മുറിയിലാണ് ദിവസത്തിൽ 22 മണിക്കൂറും യുവാൻ ചെലവഴിക്കുന്നതെന്നും കുടുംബാംഗങ്ങൾ പറയുന്നു. സ്‌കൂളിൽ അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്ന യുവാൻ ക്രമേണ ചീത്തകൂട്ടുകെട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. 2007-ൽ യുവാനെതിരെ ഒരു വ്യാജ ലൈസൻസ് സംബന്ധിച്ച കേസ് സ്‌കോട്ടലാൻഡിലും റെജിസ്റ്റർ ചെയ്തിരുന്നു.
ഇതിന്റെ തുടർന്ന് ഒരു പ്രമുഖ മാധ്യമം സിംഗപ്പൂരിൽ യുവാനുമായി ബന്ധപ്പെട്ടിരുന്നു. അപ്പോൾ, കൃത്രിമ രേഖകൾ നിർമ്മിച്ച്ആളുകൾക്ക് വിറ്റിരുന്ന കാര്യം അയാൾ സമ്മതിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് പോലുള്ള കേസുകളിൽ സിംഗപ്പൂർ വളരെ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പൗരന്മാരെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിനായി ഇത്തരം കുറ്റങ്ങളിൽ കടുത്ത ശിക്ഷാ നടപടികളാണ് നിയമം അനുശാസിക്കുന്നത്.
കൊലപാതക ശ്രമം, മയക്കുമരുന്ന് കള്ളക്കടത്ത്, ബലാത്സംഗം തുടങ്ങി ചില കുറ്റകൃത്യങ്ങൾക്ക് സിംഗപ്പൂരിൽ ചൂരൽ കൊണ്ടുള്ള അടി നിയമപ്രകാരം നിർബന്ധമായ കാര്യമാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത 15 നും 50 നും ഇടയിലുള്ള പുരുഷന്മാർക്ക് മാത്രമാണ് ഈ ശിക്ഷയുള്ളത്.