- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഗൻ മിഷേൽ ഒബാമയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലും കൈവയ്ക്കും; വിസ പ്രശ്നത്തിന്റെ പേരിൽ ഹാരിക്ക് ഒറ്റക്ക് ബ്രിട്ടനിലേക്ക് മടങ്ങേണ്ടി വരുമെന്നും റിപ്പോർട്ടുകൾ; മേഗനേയും ഹാരിയേയും ചുറ്റിപ്പറ്റി പാപ്പരാസികൾ
കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനും രാജകുമാരിയും അന്നു മുതൽ വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം വിതരണം ചെയ്തും, ജീവചരിത്രത്തിലൂടെ വിവാദമുണ്ടാക്കിയും മറ്റും എപ്പോഴും തലക്കെട്ടുകളിൽ തിളങ്ങി നിൽക്കുന്ന രാജദമ്പതിമാർക്ക് പുറകേയാണ് പാപ്പരാസികൾ. അവരെ കുറിച്ച് എന്നും ഓരോ പുതിയ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു.
മേഗൻ രാഷ്ട്രീയത്തിലേക്ക് ?
ബ്രിട്ടീഷ് രാജകുടുംബവുമായി അകന്ന ബന്ധം ഉള്ളവർ പോലും ഒരിക്കലും രാഷ്ട്രീയത്തിൽ അടുത്ത് ഇടപെടാറില്ല. രാഷ്ട്രീയ വിവാദങ്ങൾ കുടുംബത്തിന്റെ പൈതൃകത്തിന് യോജിച്ചതല്ല എന്നാണ് അവർ പൊതുവേ വിലയിരുത്തുന്നത്. പല ''അരുത്'' കളും തട്ടിക്കളഞ്ഞ മേഗൻ ഇവിടെയും പാരമ്പര്യം ലംഘിക്കുകയാണ്. അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടാവകാശം ലഭിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുവാനായി മിഷേൽ ഒബാമയുടെ വോട്ടർ റെജിസ്ട്രേഷൻ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മേഗൻ.
തികച്ചും നിഷ്പക്ഷമാണെന്ന് അവകാശപ്പെടുന്ന ഈ ഗ്രൂപ്പിന്റെ ഉദ്ദേശം വോട്ടർമാരുടെ ഇടപെടലുകളിൽ വംശീയമായും പ്രായം അടിസ്ഥാനമാക്കിയുമുള്ള വ്യത്യാസം കുറയ്ക്കുക എന്നതാണ്. വെൻ വി ഓൾ വോട്ട് എന്ന പേരിലുള്ള ഈ ഗ്രൂപ്പ് വോട്ടവകാശമുള്ള 3,00,000 സ്ത്രീകളെ ഒരു വെർച്വൽ കോച്ച് പാർട്ടിയിൽ പങ്കെടുപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒബാമയുടെ മുൻ വൈറ്റ്ഹൗസ് സീനിയർ അഡൈ്വസർ വലേരി ജാരെറ്റ്, നടി യെറ്റേ നിക്കോലെ ബ്രൗൺ, ഗ്ലാമർ മാസികയുടെ പത്രാധിപ സാമന്ത ബാരി എന്നിവരുാടൊപ്പം മേഗനും ഈ പാർട്ടിയിൽ ചേരും.
വനിതകൾക്ക് വോട്ടവകാശം ലഭിക്കുന്നതിൽ, വെള്ളക്കാരല്ലാത്ത വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾ വഹിച്ച പങ്കിനെ ഉയർത്തിക്കാട്ടുന്ന ''വീക്ക് ഓഫ് ആക്ഷൻ'' സംഘടിപ്പിക്കാനും ഈ ഗ്രൂപ്പ് ആഗ്രഹിക്കുന്നു. നൂറ് വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഭരണഘടനയിൽ വരുത്തിയ പത്തൊമ്പതാം ഭേദഗതി പ്രകാരമാണ് സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. വിവാഹത്തിന് മുൻപ് മേഗൻ പല രാഷ്ട്രീയ കാര്യങ്ങളിലും അഭിപ്രായം പറഞ്ഞിരുന്നു. 2016 തെരഞ്ഞെടുപ്പുകാലത്ത് ട്രംപിനെ വിഭജന വാദിയെന്നും സ്ത്രീ വിദ്വേഷിയെന്നും വിളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ വിവാഹശേഷം രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞു നിൽക്കുകയാണ് മേഗൻ.
ഹാരിക്കും മേഗനും വേർപിരിയൽ അനിവാര്യമാവുകയാണോ
കൊട്ടാരം വിട്ട് ഹാരിയും മേഗനും ഇറങ്ങുമ്പോൾ, രാജകുടുംബത്തെ എന്നും ബഹുമാനിക്കുന്ന വലിയൊരു വിഭാഗം ബ്രിട്ടീഷുകാർ ഏറെ വിഷമിച്ചിരുന്നു. എന്നാൽ എഴുത്തുകാരിയും , കൊട്ടാരത്തിലെ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന വ്യക്തിയുമായ ഏയ്ഞ്ചെല ലെവിൻ അന്ന് പറഞ്ഞത് അവർ തിരികെ ബ്രിട്ടനിലേക്ക് വരുമെന്നാണ്. കൊട്ടാരത്തിലെ ''ഇരുണ്ട ദിനങ്ങൾ'' ഓർമ്മയിലുള്ള മേഗൻ ഒരുപക്ഷെ തിരിച്ചു വരില്ലെങ്കിലും, ഹാരി തീർച്ചയായും തിരിച്ചുവരുമെന്ന് തന്നെയാണ് അവർ പറയുന്നത്.
സഹോദരൻ വില്യം രാജകുമാരനുമായി നല്ല ബന്ധത്തിൽ അല്ലെങ്കിൽ കൂടി, അമേരിക്കയിൽ ജീവിക്കുന്ന ബ്രിട്ടീഷ് പൗരൻ എന്ന നിലയിൽ, ചില വിസ ചട്ടങ്ങൾ കാരണം ഹാരിക്ക് ബ്രിട്ടനിലേക്ക് മടങ്ങിയേ പറ്റൂ എന്നും അവർ പറയുന്നു. പൗരത്വം സംബന്ധിച്ച പ്രശ്നങ്ങൾ നിരവധിയുണ്ട്. അതുപോലെ നികുതിയും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും. അതുകൊണ്ടുതന്നെ ഒരു വിദേശ പൗരനായതുകൊണ്ട് ഹാരിക്ക് അമേരിക്കയിൽ അനിശ്ചിതകാലത്തേക്ക് താമസം തുടരാൻ ആകില്ല. തിരിച്ചുവന്നേ മതിയാകു എന്നാണ് ഇവർ പറഞ്ഞത്.
അങ്ങനെ ഹാരി തിരിച്ചുവന്നാലും മേഗൻ വരാൻ സാദ്ധ്യതയില്ലെന്നാണ് എയ്ഞ്ചെലാ ലെവിൻ പറയുന്നത്. കൊട്ടാരത്തിലെ ചിട്ടവട്ടങ്ങൾ എന്നും മേഗനെ അസ്വസ്ഥയാക്കിയിരുന്നു. വീണ്ടും ഒരിക്കൽ കൂടി അത്തരമൊരു അന്തരീക്ഷത്തിലേക്ക് വരാൻ അവർ ആഗ്രഹിക്കില്ല എന്നും അവർ ഉറപ്പിച്ചു പറയുന്നു.