- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി അടച്ചുകെട്ടി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
നെയ്യാറ്റിൻകര: പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടി തിരിച്ചതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നെയ്യാറ്റിൻകര തഹസിൽദാർക്ക് നിർദ്ദേശം നൽകി.
അയിര പൊൻവിള അംഗൻവാടിയിൽ നിന്ന് പൊടുവൻവിളയിലേക്ക് പോകുന്ന റോഡാണ് 3 മീറ്റർ വീതിയിൽ 300 മീറ്റെറോളം എം എൽ എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡാണ് പ്രദേശവാസിയായ സുനിൽ കുമാർ മതിൽ പൊളിച്ച് അടച്ചുകെട്ടിയതെന്ന് പ്രദേശവാസിയായ ശശി സമർപ്പിച്ച പരാതിയിൽ പറയുന്നു. കാരോട് പഞ്ചായത്തിലും പൊഴിയൂർ പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കാരോട് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച സമയം നൽകിയിട്ടുണ്ട്.
Next Story