- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നിഷേധിച്ച് ആറ് ആശുപത്രികൾ: കണ്ണൂരിലേയും തലശ്ശേരിയിലേയും ആശുപത്രികൾ കയ്യൊഴിഞ്ഞതോടെ എട്ട് മണിക്കൂറിന് ശേഷം പുറപ്പെട്ട ആശുപത്രിയിൽ തിരിച്ചെത്തിച്ച് ബന്ധുക്കൾ
കണ്ണൂർ: ന്യുമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നിഷേധിച്ചത് ആറ് ആശുപത്രികൾ. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ മികച്ച ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോകടർമാർ നിർദേശിച്ച പ്രകാരമാണ് ബന്ധുക്കൾ രാത്രി മുഴുവനും ആശുപത്രികൾ തോറും കയറി ഇറങ്ങിയത്. എന്നാൽ ആറ് ആശുപത്രികൾ കയ്യൊഴിഞ്ഞതോടെ രോഗിയെ പുറപ്പെട്ട ആശുപത്രിയിൽ തന്നെ തിരികെ എത്തിച്ചു.
ആറിടത്തും ചികിത്സ നിഷേധിച്ചതോടെ സഞ്ചരിക്കേണ്ടി വന്നത് 70 കിലോമീറ്റർ ! ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 40 വയസ്സുകാരന്റെ നില വഷളായപ്പോഴാണ് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചത്. കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് കയറി ചെന്ന ആശുപത്രികൾ ഒന്നൊന്നായി കയ്യൊഴിഞ്ഞത്. ഒടുവിൽ എല്ലാ വഴികളും അടഞ്ഞതോടെ എട്ട് മണിക്കൂറിനു ശേഷം രോഗിയെ പുുറപ്പെട്ട ആശുപത്രിയിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തിയ ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ബന്ധുക്കൾ രോഗിയെ ആംബുലൻസിൽ വിവിധ ആശുപത്രികളിൽ എത്തിച്ചത്. കണ്ണൂരിലെ ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോൾ തലശ്ശേരിയിലെ ആശുപത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരിട്ടിയിൽ ചികിത്സിച്ചിരുന്ന ഡോക്ടറെ വിളിച്ച് പുലർച്ചെ നാലോടെ തിരികെ അവിടെത്തന്നെ എത്തിക്കുകയായിരുന്നു. രോഗിക്ക് അടിയന്തര ചികിത്സ നൽകി. ഇന്നലെ വൈകിട്ടോടെ രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.