- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂക്കിൽ നിന്നും തൊണ്ടയിൽനിന്നും ശേഖരിച്ച സ്രവ സാമ്പിളിന് പകരം വായിൽ ഗാർഗിൾ ചെയ്ത വെള്ളവും കോവിഡ് സ്ഥിരീകരണ പരിശോധനയ്ക്ക് ഉപയോഗിക്കാം; ഐസിഎംആർ ഈ നിഗമനത്തിൽ എത്തിയത് ഡൽഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണങ്ങളിൽ; രോഗികളുടെ അസ്വസ്ഥത കുറയ്ക്കാൻ പുതിയ നിർദ്ദേശം
ന്യൂഡൽഹി: കോവിഡ് 19 പരിശോധനയ്ക്ക് വായിൽ ഗാർഗിൾ ചെയ്ത വെള്ളമായാലും മതിയെന്ന് പഠനം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതുള്ളത്. പരിശോധനയ്ക്കായി തൊണ്ടയിൽനിന്നും മൂക്കിൽനിന്നും ശേഖരിക്കുന്ന സ്രവസാമ്പിളുകൾക്ക് പകരമായി വായിൽ ഗാർഗിൾ ചെയ്ത വെള്ളം മതിയെന്നാണ് പുതിയ നിർദ്ദേശം
ഡൽഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളിൽ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകർ ഇതു സംബന്ധിച്ച പഠനം നടത്തിയത്. രോഗനിർണയം നടത്തി 72 മണിക്കൂറിനുള്ളിൽ ഇവരിൽനിന്ന് രണ്ടു തരത്തിലുള്ള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകൾ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്കാണ് വിധേയമാക്കിയത്. മൂക്കിൽ നിന്നും തൊണ്ടയിൽനിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാർഗിൾ സാമ്പിളും പോസ്റ്റീവായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിഗമനം.
നേരത്തേയുള്ള സ്രവശേഖര രീതിയിൽ 72% രോഗികൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ പുതിയ രീതി 24 ശതമാനം പേരെ മാത്രമാണ് അസ്വസ്ഥരാക്കിയത്. പ്രത്യേക പരിശീലനം, സ്രവം ശേഖരിക്കുന്നവർക്ക് രോഗം പകരാനുള്ള സാധ്യത തുടങ്ങി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാൽ ഇതിനു പകരം വായിൽ ഗാർഗിൾ ചെയ്ത വെള്ളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഈ ന്യൂനതകളെല്ലാം മറികടക്കാൻ സാധിക്കും.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുൾപ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.