- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് വാഗ്ദാനം; ബഹ്റൈൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി സുധീർ തിരുനിലത്ത്
വേൾഡ് എൻആർഐ കൗൺസിൽ മിഡിൽ ഈസ്റ്റ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഡയറക്ടർ സുധീർ തിരുനിലത്ത് ബഹ്റൈനിൽ പുതുതായി നിയമിതനായ അംബാസഡർ എച്ച്.ഇ. പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. യാത്രാ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ബഹ്റൈൻ റസിഡന്റ് പെർമിറ്റ് ഉടമകളെ സഹായിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
മാത്രമല്ല, വിസിറ്റിങ് വിസാ യാത്രക്കാർക്ക് കൃത്യമായ ക്രമീകരണങ്ങളിലൂടെ സഞ്ചരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള ബഹ്റൈൻ സർക്കാറിന്റെ അന്തിമ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് 19-ൽ പ്രതിസന്ധിയിലായ മലയാളി കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിന് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഓപ്പൺ ഹൗസ് മീറ്റിംഗുകളും തത്സമയ ഓൺലൈൻ മീറ്റിംഗുകളും ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യഥാസമയം പുതുക്കാൻ സാധിക്കാതെ കാലഹരണപ്പെട്ടുപോയ പാസ്പോർട്ടുകളുള്ള വ്യക്തികളെ സഹായിക്കുന്നതിന് പൊതുമാപ്പ് കാലയളവ് വിനിയോഗിക്കാൻ സുധീർ എംബസിയുടെ സഹായം അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ അംബാസഡർ ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ഇക്കാര്യം പരിശോധിക്കുകയും ചെയ്യുമെന്ന് ഉറപ്പു നൽകി.
ഈ പകർച്ചവ്യാധി കാലയളവിൽ എല്ലാ സാമൂഹ്യ പ്രവർത്തകരും അസോസിയേഷനുകളും നൽകി കൊണ്ടിരിക്കുന്ന സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു.