തൃശൂർ: തീരദേശ ദേശീയപാതയിൽ കയ്പമംഗലം മൂന്നുപീടികയിൽ ജൂവലറിയുടെ ചുമർ തുരന്ന് 3.12 കിലോഗ്രാം സ്വർണവും അരക്കിലോഗ്രാം വെള്ളിയും കവർന്നു. ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദേശീയപാതയോടു ചേർന്നു പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ വ്യാഴം രാത്രിയാണു സംഭവം.

ഭിത്തി തുരന്ന നിലയിലാണെങ്കിലും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഗ്രൗണ്ട് ലോക്കറിന്റെ വാതിൽ തകർത്തിട്ടില്ലെന്നതു ദുരൂഹതകൾക്കിടയാക്കുന്നു. താക്കോൽ ഉപയോഗിച്ചു തുറന്നു എന്ന സാധ്യത കേന്ദ്രീകരിച്ചാണ് പൊലീസ്  അന്വേഷണം. ജൂവലറിയിലെ സിസിടിവി പ്രവർത്തനരഹിതമാണ്.