- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നറുക്കെടുപ്പിലൂടെ ലഭിച്ചത് 19,74 ലക്ഷം രൂപ; മുഴുവൻ തുകയും തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് വീതിച്ചു നൽകി ബഹ്‌റൈനിലെ മലയാളി വ്യവസായി
മനാമ: നറുക്കെടുപ്പിലൂടെ ലഭിച്ച മുഴുവൻ തുകയും തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് വീതിച്ചു നൽകി ബഹ്‌റൈനിലെ മലയാളി വ്യവസായി മാതൃകയായി. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ സഹോദരങ്ങളെപോലെ സ്നേഹിക്കുന്ന മുജീബ് തനിക്ക് ലഭിച്ച ഭാഗ്യം ജീവനക്കാർക്ക് വീതിച്ചു നൽകുക ആയിരുന്നു. 9,74 ലക്ഷം രൂപയാണ് തന്റെ സ്ഥാപനത്തിലെ 137 പേർ്കകായി വീതിച്ചു നൽകിയത്. ബഹ്‌റൈനിലെ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മലപ്പുറം കോട്ടക്കൽ സ്വദേശി മുജീബ് അടാട്ടിൽ ആണ് ആ നല്ല മനസ്സിന് ഉടമ.
ബഹ്‌റൈൻ ബി ബി കെ ബാങ്കിന്റെ അൽ ഹയ്‌രാത്ത് എന്ന നിക്ഷേപ പദ്ധതിയുടെ നറുക്കെടുപ്പിന്റെ ഭാഗമായാണ് മുജീബിനു കഴിഞ്ഞ ദിവസം ഭാഗ്യം ലഭിച്ചത്. അഞ്ചു പേർക്കായി 10,000 ദിനാർ വീതം (എകദേശം 19.74 ലക്ഷം രൂപ) ആണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. അഞ്ചു പേരിൽ ഒരാളായി ഭാഗ്യദേവത കനിഞ്ഞതിൽ അതിരു കവിഞ്ഞ സന്തോഷമൊന്നും മുജീബിനു ഉണ്ടായില്ല. തുക എന്ത് ചെയ്യണമെന്ന് അധികം ആലോചിക്കേണ്ടിയും വന്നില്ല. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 137 പേർക്കായി 10,000 ദിനാർ വീതിച്ചു നല്കാൻ ഉടൻ തീരുമാനമെടുക്കുകയായിരുന്നു.
കാരണം, ആത്മാർത്ഥതയോടെ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ എന്നും തന്നോട് ചേർത്ത് നിർത്തിയിട്ടുള്ള പാരമ്പര്യമാണ് മുജീബിനുള്ളത്. തന്റെ സ്ഥാപനത്തിന്റെ വളർച്ചയുടെ പ്രധാന പങ്കു വഹിക്കുന്നത് തന്റെ ജീവനക്കാരാണെന്നുള്ളതും മുജീബ് മറച്ചു വെക്കുന്നില്ല. നാട്ടിലുള്ള നിരവധി നിർധനരായവരുടെ വിദ്യാഭ്യാസ ചെലവ് പലപ്പോഴും നൽകി മാതൃകയായിട്ടുണ്ട് മുജീബ്. തന്റെ ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബവും തന്റെ ജീവ കാരുണ്യപ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകുന്നുവന്നതും ദൈവാനുഗ്രഹമെന്നു മുജീബ് വിശ്വസിക്കുന്നു.