കാമുകിയെ സ്വന്തമാക്കുന്നതിന് കോവിഡ് ഒരു തടസമായില്ല. അകലം പാലിക്കലിലും ആശുപത്രി കിടക്കയിൽ വെച്ച് കാമുകിയെ വിവാഹം ചെയ്ത് സ്വന്തമാക്കി കോവിഡ് രോഗി യുഎസിലെ ടെക്‌സസ് സ്വദേശിയായ കാർലോസ് മുനിസ് ആണ് തന്റെ കാമുകി ഗ്രേസിനെ ആശുപത്രിയിൽ വെച്ച് വിവാഹം ചെയ്തത്. ഓഗസ്റ്റ് 11ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

പള്ളിയിൽവച്ച് ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കാർലോസിനെ സാൻ അന്റോണിയോ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സ്ഥിതി ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പതിയെ കാർലോസിന്റെ നിലയിൽ പുരോഗതിയുണ്ടായി. ഇതിനിടയിൽ കാർലോസിനെ ചികിത്സിച്ചിരുന്ന ഒരു നഴ്‌സാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്ന കാര്യം അറിഞ്#ത്.

തുടർന്ന് നഴ്‌സ് ആണ് ആശുപത്രിയിലെ വിവാഹം എന്ന ആശയം മുന്നോട്ടുവച്ചത്. രോഗിക്കും കുടുംബത്തിനും കൂടുതൽ ധൈര്യം പകരാൻ അത് സഹായിക്കുമെന്ന കണക്കുകൂട്ടലിൽ ഡോക്ടർമാരും ആശുപത്രി അധികൃതരും അനുമതി നൽകിയതോടെ ഇവരുടെ പ്രണയസാഫല്യത്തിന് വഴിതെളിഞ്ഞു. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആശുപത്രിയിൽ സൗകര്യമൊരുക്കി. കാർലോസിന്റെ അച്ഛനാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് വാഗ്ദാനം നൽകി ഇരുവരും ഒന്നായി.