- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ ക്ഷേത്രത്തിലെ രഥം ബലമായി പുറത്തിറക്കി; 50 പേർ അറസ്റ്റിൽ
കർണാടക: കർണാടകയിൽ ക്ഷേത്രത്തിലെ രഥം ബലമായി പുറത്തിറക്കിയ സംഭവത്തിൽ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം. വടക്കൻ കർണാടകയിലെ ദോതിഹാൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വർഷാവർഷം നടന്നുവരുന്ന പൂജയ്ക്ക് മാത്രമാണ് തഹസിൽദാർ അനുമതി നൽകിയിരുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി. സംഗീത പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൂജ നടത്താനാണ് അനുമതി നൽകിയത്.
അൻപതിലധികം ആളുകൾ കൂടിയതോടെ കൂടുതൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചു. എന്നാൽ ഇതോടെ ക്ഷേത്രത്തിന് പുറത്ത് നിന്നവർ പ്രകോപിതരാകുകയും ഗേറ്റ് പോലെ പ്രവർത്തിച്ചിരുന്ന ഗ്രിൽ തകർത്ത് ക്ഷേത്രത്തിലെ രഥം പുറത്തിറക്കി. തുടർന്ന് ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്ന് എസ്‌പി പറഞ്ഞു. പൊലീസ് പിന്നീട് രഥം തിരിച്ച് ക്ഷേത്രത്തിലെത്തിച്ച് ഗേറ്റുകൾ പൂട്ടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. എന്നാൽ പൊലീസ് നടപടി തുടങ്ങിയതോടെ നിവധി പേരാണ് ഗ്രാമം ഉപേക്ഷിച്ചുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. എന്നാൽ പൊലീസ് നടപടി തുടങ്ങിയതോടെ നിവധി പേരാണ് ഗ്രാമം ഉപേക്ഷിച്ചുപോയത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എസ്‌പി അറിയിച്ചു. 7,000ത്തോളം ആളുകളുള്ള ഗ്രാമം ഇപ്പോൾ ശ്യൂന്യമാണെന്നും ഒട്ടുമിക്കയാളുകളും ഓടിപ്പോയെന്നും എസ്‌പി പറഞ്ഞു. പ്രായമായവരും സ്ത്രീകളും മാത്രമാണ് ഗ്രാമത്തിൽ അവശേഷിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.