- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ.പീറ്റേർസ് ഇടവക പ്രതിഷേധം രേഖപ്പെടുത്തി
ഇരുട്ടിന്റെ മറവിൽ മുളന്തുരുത്തി, തിരുവാർപ്പ് പള്ളികളിൽ പൊലീസ് സേന നടത്തിയ തേർവാഴ്ച, കിരാതവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പള്ളിയിലും പള്ളി പരിസരങ്ങളിലും പ്രാർത്ഥനാ നിരതരായിരുന്ന നമ്മുടെ അഭിവന്ദ്യ തിരുമേനിമാരെയും വൈദികരെയും വിശ്വാസ സമൂഹത്തെയും കോവിഡ് 19 - ന്റെ എല്ലാ പ്രോട്ടോക്കോളും നഗ്‌നമായി ലംഘിച്ചു കൊണ്ട് പൊലീസ് സേന ബലപ്രയോഗത്തിലൂടെയും പീഡനങ്ങളിലൂടെയും കീഴ്‌പ്പെടുത്തി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഹൃദയമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലും, തിരുവാർപ്പ് മർത്തുശ്മനി പള്ളിയും പിടിച്ചെടുത്ത പൊലീസ് സേനയുടെ നടപടിയിൽ ബഹ്റൈൻ സെന്റ്.പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസ സമൂഹം പ്രതിഷേധം രേഖപ്പെടുത്തി. ഇടവക വികാരി ഫാ. റോജൻ രാജൻ, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജെസ്റ്റിൻ കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി പൈനേടത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജിനോ സ്‌കറിയ, ജോസഫ് വർഗീസ്, ബൈജു പി. എം, ബിജു പി. കുര്യാക്കോസ്, എൽദോ വി. കെ, ഷാജു ജോബ്, എക്‌സ് ഒഫീഷ്യോ ബെന്നി റ്റി. ജേക്കബ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.