- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്നത് ഒന്നര വർഷം മുമ്പ്; രണ്ടാഴ്ച മുന്നേ സർജറിയും കഴിഞ്ഞു; ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണവും സംഭവിച്ചു; ബഹ്റൈനിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷിജിയുടെ വിടവാങ്ങൽ നാട്ടിലേക്കു മടങ്ങാനിരിക്കെ
ബഹ്റൈനിൽ സ്റ്റാഫ് നഴ്‌സായിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. പെരുമാട്ടിക്കുന്നേൽ ഷൈജുവിന്റെ ഭാര്യ ഷിജി ആണു മരിച്ചത്. 40 വയസ് മാത്രമായിരുന്നു പ്രായം.
ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു ഷിജി. ഒന്നര വർഷം മുമ്പാണ് ഷിജിക്ക് സ്‌ട്രോക്ക് സംഭവിച്ച് വലതു വശം തളർന്നു പോയത്. രണ്ടാഴ്ച മുന്നേ ഷിജിയുടെ വലതു കാലിന് സർജറിയും കഴിഞ്ഞിരുന്നു. തുടർന്ന്, വീട്ടിൽ വിശ്രമത്തിൽ കഴിയവേയാണ് ഗ്യാസ് ട്രബിൾ മൂലം ശ്വാസം മുട്ടൽ അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വെന്റിലേറ്ററിലായിരുന്നു ചികിത്സ. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് റൂമിലേക്കു മാറ്റുവാനും കുടുംബ സമേതം നാട്ടിലേക്കു മടങ്ങുവാനും തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും മരണം തേടിയെത്തുകയും ചെയ്തത്.
സംസ്‌കാരം പിന്നീട്. മകൻ റിച്ചാർഡ് ഷൈജു. കണ്ടത്തിൽ പരേതനായ രാജുവിന്റെയും മേരിയുടെയും മകളാണു ഷിജി. സഹോദരങ്ങൾ സൗമ്യ, രമ്യ.