കാലടി സർവ്വകലാശാലയിലെ സോഷ്യോളജി വിഭാഗം ബിരുദാനന്തര ബിരുദത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ പാസ്സായി ദിനു. കെ. ദലിത് വിഭാഗത്തിൽ നിന്നും ഹയർ സെക്കന്ററി ഹ്യുമാനിറ്റീസ് വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതിന് മുൻപ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ഡോ. ബി ആർ അംബേദ്ക്കർ നാഷണൽ മെറിറ്റ് അവാർഡ്, കേരള സർക്കാറിന്റെ പാർലമെന്ററി അഫയേഴ്‌സിന്റെ മോക്ക് പാർലമെന്റിൽ മികച്ച യൂത്ത് പാർലമെന്റേറിയൻ പുരസ്‌കാരം, സാമൂഹിക പ്രവർത്തനങ്ങൾക്കായ് കർമ്മ പുരസ്‌കാരം (2015), കെ. വി അനൂപ് സ്മാരക പുരസ്‌കാരം (2017), ലിംഗ നീതിക്കായുള്ള ഇടപെടലുകളെ അംഗീകരിച്ചുകൊണ്ട് WISCOMP എന്ന സൗത്ത് ഏഷ്യൻ സംഘടനയുടെ യൂത്ത് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല ബിസോൺ കലോൽസവത്തിൽ സാഹിത്യ പ്രതിഭയും ആയിരുന്നു.

'ദിശ' എന്ന സന്നദ്ധ സംഘനയുടെ സ്ഥാപകനാണ്. അച്ഛൻ-ദാസൻ.കെ, അമ്മ- രാധാമണി. സി.കെ, സഹോദരി-ദിവ്യ. കെ.