- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിയിൽ കൊറോണാ വൈറസ് കേസുകൾ വർധിക്കുന്നു; രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ
ജർമ്മനിയിൽ കൊറോണ വൈറസ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ചൊവ്വാഴ്ച 1,628 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഇത് 633ഉം ശനിയാഴ്ച 1737ഉം ആയിരുന്നു. ഒരാൾ മരിക്കുകയും ചെയ്തു. ഏപ്രിലിനു ശേഷം ജർമ്മനിയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
രാജ്യത്ത് ഇതുവരെ 236,122 പേരെയാണ് രോഗം ബാധിച്ചത്. 9276 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്. ജർമ്മനിയിൽ കോവിഡ് കേസുകൾ അടുത്ത ആഴ്ചകളിൽ വർദ്ധിച്ചു വരുമെന്നാണ് സൂചന. ഇത് യൂറോപ്പിലുടനീളമുള്ള ഒരു പ്രവണതയെ പ്രതിഫലിപ്പിക്കുന്നതാണ്. ആളുകൾ കൂട്ടം കൂടുന്നതിലെ വർദ്ധനവ്, വിദേശത്തു നിന്നും എത്തുന്ന ആളുകളുടെ എണ്ണം എന്നിവയാണ് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനുള്ള കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
മാർച്ച് അവസാനവും ഏപ്രിൽ തുടക്കത്തിലും റിപ്പോർട്ട് ചെയ്തിരുന്ന കോവിഡ് കേസുകളുടെ എണ്ണത്തിലേക്ക് ജർമ്മനി മടങ്ങിവരുമെന്ന് ബവേറിയൻ പ്രീമിയർ മർകസ് സോഡർ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.