കോവിഡ് -19 മഹാമാരി ഉത്ഭവിച്ച വുഹാനിലെ കാമ്പസുകൾ വീണ്ടും തുറന്നു. ഇതോടെ രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ വുഹാനിലേക്ക് മടങ്ങുകയാണ്. താൽക്കാലികമായി നിർത്തിവച്ച ക്ലാസുകൾ ഏഴ് മാസത്തിന് ശേഷം കർശനമായ സാമൂഹിക അകലം പാലിച്ചാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

അതേസമയം, പകർച്ചവ്യാധി കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇപ്പോഴും മധ്യ ചൈനീസ് ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലേക്ക് മടങ്ങാൻ അനുവാദമില്ല. ഓൺ-കാമ്പസ് ക്ലാസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി ജനുവരി 23ന് നഗരം പൂട്ടിയിട്ടതിനെ തുടർന്നാണ് സർവകലാശാലകളും സ്‌കൂളുകളും വുഹാനിൽ അനിശ്ചിതമായി അടച്ചു പൂട്ടിയത്. ഈ മധ്യ ചൈനീസ് നഗരത്തിലെ ഒരു സമുദ്ര-ഇറച്ചി മാർക്കറ്റിലാണ് ഈ രോഗം ആദ്യം ഉയർന്നുവന്നത്. ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും പിന്നീട് ലോകത്തിലേക്കും വ്യാപിക്കുന്നതിനുമുമ്പ്, ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയെ തകർക്കുകയും ചെയ്തു.