സിംഗപ്പൂർ: കോവിഡ് 19 ബാധിച്ചതോടെ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, പ്രതീക്ഷ നൽകുന്ന തൊഴിലിടമായി മാറിയ മേഖലയാണ് ആരോഗ്യ രംഗം. ഇപ്പോഴിതാ, 2021 അവസാനത്തോടെ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും ട്രെയിനിങ് അവസരങ്ങളും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഏതാണ്ട് 7500 തൊഴിലുകളും 1600 ട്രെയിനീഷിപ്പുകളും ഉണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം. ഈ അവസരങ്ങളെല്ലാം പുതിയ ബിരുദ ധാരികൾക്കും യുവാക്കളായ തൊഴിൽ അന്വേഷകരെയും ലക്ഷ്യമിട്ടുള്ളതാണ്.

സിംഗപ്പൂരിലെ വർധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ആരോഗ്യ സേവനങ്ങളുടെ നിലവിലുള്ളതും ഭാവിയിൽ വികസിക്കുന്നതുമായ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ഒഴിവുകളും അവസരങ്ങളും സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.