കുവൈറ്റിൽ ദീർഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടിവ് മെമ്പറും ജില്ലാ വെൽഫയർ വിങ് ചെയർമ്മാനുമായ ജോർജ്ജ് മാത്യു വടക്കെകാലായിലിനു ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി. 21-08-2020 നു അബാസിയ ഒ ഐ സി സി ഓഫീസിൽ ചേർന്ന ലളിതമായ ചടങ്ങിൽ ഉപഹാരവും മൊമന്റോയും നൽകി. തുടർന്ന് zoom ഓൺലൈൻ മീറ്റിംഗും സംഘടിപ്പിച്ചു. സിദ്ദിഖ് അപ്പക്കൻ അധ്യക്ഷനായ സമ്മേളനം നാഷണൽ ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം ഉത്ഘാടനം ചെയ്തു.

സത്യസന്ധവും നിഷ്‌കളങ്കവുമായ സ്‌നേഹത്തൊടെ ആദർശപരവും ധീരവുമായ നിലപാടുകളുമായി സംഘടനയുടെ തുടക്കം മുതൽ ചേർന്ന് പ്രവർത്തിച്ച അനുഭവങ്ങൾ പങ്ക് വെച്ചു കൊണ്ട് എല്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളും വയനാട് ജില്ലാ പ്രീതിനിധിയായി അലക്‌സ് മാനന്തവാടിയും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീലിപിൻ മുഴക്കുന്നു സ്വാഗതവും ബിജു എള്ളരിഞ്ഞി നന്ദിയും പറഞ്ഞു. ഓൺ ലൈൻ മീറ്റിംഗിൽ ഷോബിൻ സണ്ണി സ്വാഗതവും ജോസഫ് മാത്യു നന്ദിയും പറഞ്ഞു, എവിടെയായാലും കോൺഗ്രസ് പ്രസ്ഥാനത്തോടും ഒ ഐ സി സി സംഘടനയോടും ചേർന്ന് പ്രവർത്തിക്കുമെന്ന് ജോർജ്ജ് മാത്യു മറുപടി പ്രസംഗത്തിൽ പറഞ്ഞുകൊണ്ട് നൽകിയ യാത്രയയപ്പിനു നന്ദി രേഖപ്പെടുത്തി.