- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമങ്ങളുടെ വികസനം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും: മാണി സി കാപ്പൻ
പാലാ: ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പഞ്ചായത്തുകൾ ജനസേവനത്തിന്റെ പര്യായമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മൂന്നിലവിൽ പുതുതായി നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് സമുച്ചയ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളുടെ വികസനം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തിൻ വീഡിയോ കോൺഫ്രൻസിലൂടെ സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഓഫീസ് ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ കമ്മിറ്റി ഹാൾ ഉദ്ഘാടനവും നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജോയി ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ലിസി സെബാസ്റ്റ്യൻ, സജീവൻ ഗോപാലൻ, സൗമ്യ ബിജു, ഷേർളി സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോസഫ്, ഡോളി ഐസക്, ഷേർളി സാമുവൽ, ഷാജി ജോൺ, സ്റ്റെനി ചാക്കോ, ജോഷി ജോഷ്വാ, ഷീലാ സതീഷ്കുമാർ, ലേഖ കൃഷ്ണൻകുട്ടി, മേരിക്കുട്ടി ജോർജ്, റ്റി ജെ ചാക്കോ, റെനി സൈമൺ, എ വി സാമുവൽ, പി ആർ മനോജ്, ഷൈൻ പാറയിൽ, സിറിയക് കുര്യൻ, ജോസഫ് വാഴയിൽ, എൻ പി രാജീവൻ, ഉണ്ണി മുട്ടത്ത്, ഇ വി തോമസ്, റ്റോമി ജോൺ, റോസമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.