- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം കാരുണ്യത്തിന്റെ സന്ദേശം നൽകുന്നു: മാണി സി കാപ്പൻ
മേലുകാവ്: സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശംകൂടിയാണ് ഓണം നൽകുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദയ വികലാംഗ പാലിയേറ്റീവ് കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിക്കിടയിലും സഹജീവികളോട് കാരുണ്യം കാട്ടാനുള്ള മനസ് മലയാളിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദയ ചെയർമാൻ പി എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് വി എസ് ഫ്രാൻസിസ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ജോസഫ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. കുറുമണ്ണ് സെന്റ് ജോൺസ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബിജോയി ജോസഫ് മെഡിക്കൽ ഉപകരണ വിതരണവും മേലുകാവ് സി ഐ ഷിബു പാപ്പച്ചൻ ഓണ സന്ദേശം നൽകലും നിർവ്വഹിച്ചു. സണ്ണി മാത്യു വടക്കേമുളത്തിനാൽ, മറിയാമ്മ ഫെർണ്ണാണ്ടസ്, അനുരാഗ് പാണ്ടിക്കാട്ട്, എൻ സി പി മണ്ഡലം പ്രസിഡന്റ് ബിനു മേലുകാവ് എന്നിവർ പ്രസംഗിച്ചു.