ഓക്ലന്റ്: ഓക് ലന്റിലെ രാധാകൃഷ്ണ ക്ഷേത്ര ദർശനം നടത്തി ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ക്ഷേത്രത്തിലെ പൂജകളിലും ഭജനിലും പങ്കെടുത്ത ജസീന്ത അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങിയത്.

ഷൂസുകൾ അഴിച്ചുവച്ചും കൈകൾ ശുദ്ധിയാക്കിയതിനും ശേഷമാണ് ജസീന്ത ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ജസീന്തയ്ക്കൊപ്പം ഇന്ത്യൻ സ്ഥാനപതി മുക്തേഷ് പർദേശിയും ക്ഷേത്രത്തിലെത്തി.

ന്യൂസിലന്റിലെ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും വിശ്വസങ്ങളെ മുറുകെപടിച്ച് ജീവിക്കുന്ന സമൂഹത്തിന് എല്ലാ സംരക്ഷണവും നൽകുമെന്നും ജസീന്ദ പറഞ്ഞു.