- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കൊറോണക്കാലം കാനഡയ്ക്ക് നൽകിയത് നല്ല ഫലമോ? കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിച്ചതായി റിപ്പോർട്ട്
ഒട്ടാവ: കൊറോണ ഭീഷണി തീർന്നിട്ടില്ലെങ്കിലും കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ വേൾഡ് എഡ്യുക്കേഷൻ സർവീസസ് സർവേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കാനഡയിൽ കൊറോണ മൂർധന്യത്തിലെത്തിയ ഏപ്രിൽ മുതൽ തന്നെ കാനഡയോടുള്ള താൽപര്യം ലോകമെമ്പാടും വർധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതായത് കോവിഡ് ഭീഷണിയൊന്നും കാനഡയിലേക്ക് കുടിയേറുന്നതിനുള്ള വിദേശികളുടെ താൽപര്യത്തെ ഇല്ലാതാക്കിയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറിച്ച് കോവിഡ് കാരണം കാനഡയിലേക്ക് കുടിയേറുന്നതിനുള്ള തങ്ങളുടെ താൽപര്യമേറിയിരിക്കുന്നുവെന്നാണ് ജൂണിൽ നടത്തിയ വേൾഡ് എഡ്യുക്കേഷൻ സർവീസ് സർവേയിൽ പങ്കെടുത്ത ഏതാണ്ട് 50 ശതമാനത്തോളം പേരും പ്രതികരിച്ചിരിക്കുന്നത്. അതായത് ഏപ്രിലിൽ ഇത്തരത്തിൽ താൽപര്യം പ്രകടിപ്പിച്ചവരേക്കാൾ ജൂണിലെ സർവേയിൽ ഇത്തരക്കാർ വർധിച്ചിരിക്കുകയാണ്.
കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശികളുമായി ഓരോ ആഴ്ചയും ഇടപെടുന്നതിന്റെയും വിവരങ്ങൾ തിരക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വേൾഡ് എഡ്യുക്കേഷൻ സർവീസസ് സർവേ ഫലങ്ങൾ പുറത്ത് വിടുന്നത്. കൊറോണ കാരണം തങ്ങൾ കാനഡയിലേക്ക് കുടിയേറാൻ ഏറെ താൽപര്യപ്പെടുന്നുവെന്ന് ജൂണിലെ സർവേയിൽ 45 ശതമാനം പേരും പ്രതികരിച്ചപ്പോൾ താൽപര്യമില്ലെന്ന് പ്രതികരിച്ചത് ആറ് ശതമാനം പേർ മാത്രമാണ്. കോവിഡ് കാരണം കാനഡയിലേക്ക് കുടിയേറുന്നത് വൈകിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ജൂണിലെ സർവേയിൽ പങ്കടുത്ത 32 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.