- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു വരുന്ന പ്രസിഡന്റിന് ചിലപ്പോൾ ഒരു ശതമാനം പോലും പ്രവർത്തകരുടെ പിന്തുണ ഉണ്ടായിക്കൊള്ളണമെന്നില്ലെന്ന് ഗുലാംനബി ആസാദ്; കത്തെഴുതിയവർക്കെതിരായ നീക്കത്തെ അപലപിച്ച് കപിൽ സിബലും മനീഷ് തിവാരിയും; കോൺഗ്രസിൽ കലഹം തുടരുമ്പോൾ
ന്യൂഡൽഹി : കോൺഗ്രസിലെ കലഹം തുടരുന്നു. കോൺഗ്രസിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു വരുന്ന പ്രസിഡന്റിന് ചിലപ്പോൾ ഒരു ശതമാനം പോലും പ്രവർത്തകരുടെ പിന്തുണ ഉണ്ടായിക്കൊള്ളണമെന്നില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ പ്രസ്താവന പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.
പാർട്ടിയിൽ സമൂല മാറ്റമാവശ്യപ്പെട്ട് ആസാദിന്റെ നേതൃത്വത്തിൽ 23 മുതിർന്ന നേതാക്കൾ കത്തെഴുതിയത് പ്രവർത്തക സമിതി തള്ളിയ ശേഷം നൽകിയ ആദ്യ അഭിമുഖത്തിലാണ് പ്രതികരണം. കത്തെഴുതിയവർ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സൂചന. കത്തെഴുതിയ 23 നേതാക്കൾക്കെതിരെ വിവിധ പിസിസി പ്രസിഡന്റുമാരും പ്രാദേശിക ഘടകങ്ങളും പ്രമേയം പാസാക്കുകയും പ്രസ്താവനയിറക്കുകയും ചെയ്തതിനോടാണ് ആസാദിന്റെ പ്രതികരണം.
കത്തിൽ ഒപ്പിട്ട മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുപിയിലെ ലഖിംപുർ ഖേരി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. 'ജി23'ൽ (കത്തെഴുതിയ 23 പേരുടെ ഗ്രൂപ്പ്) ഉൾപ്പെട്ട കപിൽ സിബലും മനീഷ് തിവാരിയും അതിനെ വിമർശിച്ചു ട്വീറ്റ് ചെയ്തു. അതിനു ശേഷമാണ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ആസാദ് നേതൃത്വത്തിനുള്ള അടുത്ത സൂചന നൽകിയത്.
ശശി തരൂരിനും പിജെ കുര്യനുമെതിരെ കേരളത്തിലും വികാരം ശക്തമാണ്. കത്തിനെ പിന്തുണച്ച പിസി ചാക്കോയേയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തള്ളി പറയുന്നുണ്ട്.