ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ചന്ദ്രോപരിതലത്തിനു സമാനമായ പ്രതലം ഒരുക്കാൻ ഐഎസ്ആർഒ. ചന്ദ്രയാൻ-3 ദൗത്യത്തെ വിജയകരമായി ഭ്രമണ പഥത്തിലെത്തിക്കുന്നതിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണിത്. ലാൻഡറിനെ യഥാർഥ ചന്ദ്ര പ്രതലത്തിൽ സുരക്ഷിതമായി (സോഫ്റ്റ് ലാൻഡിങ്) ഇറക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങൾക്കായാണിത്. ചന്ദ്രനിലെ പാറക്കൂട്ടങ്ങളും മറ്റും സൃഷ്ടിച്ചു പുതിയ പ്രതലം ഒരുക്കുന്നതിനു 24.2 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു.

ബെംഗളൂരുവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ചിത്രദുർഗ ചെല്ലക്കെരെ ഉള്ളർത്തിക്കാവലിലെ ഐഎസ്ആർഒ ക്യാംപസിൽ ചന്ദ്രായൻ-2 ദൗത്യത്തിനായും കൃത്രിമ ചന്ദ്രപ്രതലം തയാറാക്കിയിരുന്നു.