കോഴിക്കോട്: കർഷകരെ സഹായിക്കുന്നവർക്ക് വോട്ട് നൽകും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേൽ. കർഷകർ പരിഗണിക്കപ്പെടുന്നില്ല. അവർക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബഫർ സോൺ, വന്യമൃഗശല്യം,ഇഐഎ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നത്. അതിനാൽ പ്രത്യേകനിയമസഭാസമ്മേളനം ചേർന്ന് ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാണ് കർഷകസമിതികളുടെ ആവശ്യം.

എല്ലാ മന്ത്രിമാരേയും നേതാക്കളേയും ഇക്കാര്യം കത്തിലൂടെ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കർഷകരുടെ പ്രശ്നങ്ങൾ വിഷയമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.