- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൗരന്മാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നാട്ടിലാകെ സി സി ടി വി കാമറകൾ; സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് നിയന്ത്രണങ്ങൾ; സർക്കാരിനെതിരെയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്ക്; ആരോഗ്യ സംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടതുപോലും സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം; പൗരന്മാരെ വെറും അടിമകളാക്കിയ ചൈനയിലെ കമ്മ്യുണിസ്റ്റ് സർക്കാർ ഇതാ ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവരുന്നു: മധുര മനോജ്ഞ ചൈനയിലെ പുത്തൻ വിശേഷങ്ങൾ
ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കണമെന്ന ഒരു നിർദ്ദേശം സർക്കാരിൽ നിന്നും വന്നത് ഇപ്പോൾ ചൈനീസ് പൗരന്മാരുടെ മേൽ മറ്റൊരു നിയന്ത്രണമായി മാറിയിരിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരായ പ്രാദേശിക സഖാക്കളും ഉദ്യോഗസ്ഥരും നിർബന്ധപൂർവ്വം ഈ നിർദ്ദേശം നടപ്പിലാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ രാജ്യത്തെ സാധാരണ പൗരന്മാർക്ക് നഷ്ടപ്പെടുന്നത് ആകെയുണ്ടായിരുന്ന, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. പലയിടങ്ങളിലും ഉപഭോക്താക്കൾ കൂടുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം എന്ന നിർദ്ദേശമാണ് റെസ്റ്റോറന്റുകൾക്ക് നൽകിയിട്ടുള്ളത്. ചിലയിടങ്ങളിൽ ഭക്ഷണം കഴിക്കുന്നതുപോലും നിരീക്ഷിക്കപ്പെടുന്നു.
ഷാങ്ങ്ഹായിയിൽ ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം ആരെങ്കിലും ഭക്ഷണം പാഴാക്കുന്നത് കണ്ടാൽ അത് റിപ്പോർട്ട് ചെയ്യണം എന്നാണ്. റെസ്റ്റോറന്റുകളിൽ എത്തുന്ന ഉപഭോക്താക്കളോടെ അവരുടെ എണ്ണത്തിൽ കുറവ് ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യുവാനാണ് ഇപ്പോൾ പല റെസ്റ്റോറന്റുകളും ആവശ്യപ്പെടുന്നത്. ഹുനാനിലെ ഒരു റെസ്റ്റോറന്റ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത് ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവരുടെ ഭാരം എത്രയാണെന്ന് നോക്കണമെന്നാണ്. അതിനനുസരിച്ച് ആവശ്യമായ ഭക്ഷണം എത്രയെന്ന് റെസ്റ്റോറന്റ് നിർദ്ദേശിക്കും.
മറ്റു പല രാജ്യങ്ങളിലും എന്നപോലെ ചൈനയിലും ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി പാഴാക്കപ്പെടുന്നുണ്ട്. 2015- ചൈനയി പാഴായ ഭക്ഷണം ഉപയോഗിച്ച് 30 മുതൽ 50 വരെ ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നായിരുന്നു റിപ്പോർട്ട്. ഇത് വളരെ നിരാശജനകവും ഞെട്ടിക്കുന്നതുമായ വാർത്തയാണെന്ന് ചൈനീസ് പ്രസിഡണ്ട് ഷി പിങ് പറയുകയുണ്ടായി. അതിനെ തുടർന്നാണ് ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം വന്നത്. എന്നാൽ ഇതിന് സുവ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായില്ല ഇതാണ് പ്രാദേശിക നേതൃത്വവും ഉദ്യോഗസ്ഥന്മാരും ഈ നിർദ്ദേശത്തെ ദുരുപയോഗം ചെയ്യാൻ ഇടയായത്.
അതേ സമയം, ചൈനീസ് പാർലമെന്റ് ഭക്ഷണം പാഴാക്കുന്ന വിഷയത്തെ ഗൗരവകരമായാണ് കാണുന്നതെന്നും കൂടുതൽ കർക്കശമായ നടപടികൾ ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അമിത ഭക്ഷണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റ് കണ്ടന്റുകളും നീക്കം ചെയ്തിരിക്കുകയാണ്.
1950 കളിലും അറുപതുകളിലും ആയി ഏകദേശം 45 ദശലക്ഷമ്മ് ആളുകളാണ് ഭക്ഷ്യക്ഷാമം മൂലം പട്ടിണി കിടന്ന് മരിച്ചത്. അതുകൊണ്ടുതന്നെ ഭക്ഷണം ചൈനയിൽ എന്നും വളരെയധികം വികാരപരമായി സമീപിക്കപ്പെടുന്ന ഒരു വിഷയമാണ്. ഈ ദുരന്തകാലം ഓർക്കുന്ന ഒരു തലമുറ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയായി ഇവിടെ കണക്കാക്കപ്പെടുന്നു.
ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ഭക്ഷണ ക്രമം തടസ്സപ്പെടുത്തുന്നതിനെതിരെ ശക്തമായ അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി വ്യാഖാനിക്കപ്പെടാം എന്നൊരു അഭിപ്രായമുണ്ട്. ദിവസേന മൂന്നു നേരം ഭക്ഷിച്ചു ശീലിച്ച ജനതയോട് അത് കുറയ്ക്കാൻ ആവശ്യപ്പെടുന്നത് തീർച്ചയായും ജനദ്രോഹകരമായ നടപടിയാണെന്നാണ് പലരുടെയും അഭിപ്രായം.
ഭക്ഷണവും സമ്പത്തും
1993-ൽ സർക്കാർ ഭക്ഷണ വൗച്ചറുകൾ പിൻവലിച്ചപ്പോൾ അത് ഭക്ഷ്യക്ഷാമം തീർന്നു എന്നതിന്റെ സൂചനയായാണ് ജനങ്ങൾ കരുതിയത്. ചൈനയുടെ സമ്പദ്വ്യവസ്ഥ ലോകത്തിനു മുന്നിൽ തുറന്നിട്ടപ്പോൾ ഒഴുകിയെത്തിയ പുത്തൻപണം തീന്മേശകളെ കൂടുതൽ ആഡംബരപൂർണ്ണമാക്കി. ഒരാളുടെ ആത്മസംതൃപ്തിക്കായി തിന്നുവാനും കുടിക്കുവാനും കഴിയുന്നു എങ്കിൽ അത് അവർ നല്ല ജീവിതം നയിക്കുന്നു എന്നതിന്റെ സൂചനയാണെന്നാണ് ഒരു ചൈനീസ് പൗരൻ അഭിപ്രായപ്പെട്ടത്.
ജന്മദിനാഘോഷങ്ങൾക്കും, വിവാഹങ്ങൾക്കും ചൈനീസ് ന്യു ഇയർ പോലുള്ള ഒഴിവു ദിനങ്ങളിലും വിഭവ സമൃദ്ധമായ സദ്യ ഒഴിവാക്കാൻ ആകാത്തതായി മാറി. ഇത് ഒരു സ്റ്റാറ്റസ് സിംബൽ തന്നെയാണിന്നത്തെ ചൈനയിൽ. ഒരാൾ എത്രയധികം വിഭവങ്ങൾ ഒരുക്കുന്നുവോ അത്രയും മാന്യത വർദ്ധിക്കും അയാൾക്ക്. ഇതും ഭക്ഷണം പാഴാക്കുന്നതിൽ ഒരു കാരണമായി മാറിയിട്ടുണ്ട്.എന്നിരുന്നാൽ പോലും, ചൈനയുടെ ജനസംഖ്യയുടീടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ പല പാശ്ചാത്യ രാജ്യങ്ങളിലും പാഴാക്കുന്നത്ര ഭക്ഷണം ഇവിടെ പാഴാക്കപ്പെടുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.
ഭക്ഷണം പാഴാക്കുന്നത് ഒരു യാഥാർത്ഥ്യമാണെങ്കിൽ കൂടി അതിന് പകരമായി, ഉപഭോക്താക്കൾക്ക് അവർ ചോദിച്ചതിലും കുറച്ച് ഭക്ഷണം നൽകണം എന്ന നിർദ്ദേശം റെസ്റ്റോറന്റുകളെ വിപരീതമായി ബാധിച്ചിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ച റെസ്റ്റോറന്റുകൾ ഇനിയും അതിന്റെ ആഘാതത്തിൽ നിന്നും കരകയറിക്കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഇങ്ങനെയൊരു നിയന്ത്രണം കൂടി കൊണ്ടുവരുന്നത് ഈ വ്യവസായത്തിന്റെ നട്ടെല്ല് ഒടിക്കും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഉപഭോക്താക്കളോട് കുറച്ചു മാത്രം ഭക്ഷണം ഓർഡർ ചെയ്യണമെന്ന് എങ്ങനെ പറയാൻ സാധിക്കും എന്നൊരു ചോദ്യവും ഉയരുന്നുണ്ട്.
വർദ്ധിച്ചു വരുന്നി നിരീക്ഷണം
ചൈന്നീസ് പൗരന്മാർ കൂടുതൽ കൂടുതൽ നിരീക്ഷണത്തിന് വിധേയരായി കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സർക്കരിന്റെ അഭിപ്രായത്തിനെതിരെ മറ്റൊരു അഭിപ്രായം പറയുവാൻ അവർക്ക് അവകാശമില്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് കർശനമായി ണ്ടെ ഇന്റർനെറ്റ് ഉപയോഗവും സർക്കാർ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. 20 ദശലക്ഷത്തിലധികം സി സി ടി വി കാമറകളാണ് 2017 ൽ മാത്രം വിവിധ നഗരങ്ങളിൽ ഘടിപ്പിച്ചത്. ഇത് ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യയോടുകൂടിയ കാമറകളാണ്.
ഈ പുതിയ നിർദ്ദേശം വരുന്നതുവരെ ജനങ്ങൾക്കുണ്ടായിരുന്ന ഏക സ്വാതന്ത്ര്യം ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം കഴിക്കാം എന്നതായിരുന്നു. കഴിഞ്ഞമാസം ആദ്യം ഹർബിൻ സിറ്റിയിലെ സർക്കാർ കാന്റീനുകളിൽ ഭക്ഷണം പാഴാക്കുന്നത് തുറന്നു കാണിക്കുന്നതിനുള്ള ഒരു സംവിധാനം സർക്കാർ ഒരുക്കിയിരുന്നു. ഇവിടെ ഭക്ഷണം പാഴാക്കുന്നവരെ കാമറയിൽ ചിത്രീകരിക്കും. മൂന്നു പ്രാവശ്യത്തിൽ അധികം ഇത് ആവർത്തിച്ചാൽ കാന്റീനുകളിൽ അങ്ങോളമിങ്ങോളമുള്ള ടെലിവിഷനുകളിൽ അവരുടെ ചിത്രം കാണിച്ച് അവരെതേജോവധം ചെയ്യും.
ചില പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരത്തിലുള്ള സംവിധാനം നഗരങ്ങളിൽ മുഴുവനായും നടപ്പിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഷാങ്ങ്ഹായിയിൽ, ഭക്ഷണം പാഴാക്കുന്ന വിവരം അറിഞ്ഞാൽ അത് ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നെ പല കാറ്ററിങ് അസ്സോസിയേഷനുകളും എൻ-2 (പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിന്നും രണ്ട് ഡിഷുകൾ കുറവ് മാത്രം നൽകുക) നയം നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.
ഓൺലൈൻ ഫുഡ് ബ്ലോഗർമാർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. സ്വാദിഷ്ടമായ പാചകക്കൂട്ടുകൾ പ്രദർശിപ്പിച്ച് ആളുകളെ കൂടുതൽ ആഹാരം കഴിക്കുവാൻ പ്രേരിപ്പിക്കുന്നു എന്നപേരിൽ ലാങ്ങ് എക്സിയാൻ എന്ന ഒരു വ്ളോഗറുടെ 300 ൽ അധികം വീഡിയോകളാണ് നീക്കം ചെയ്തത്. 40 മില്ല്യണിലധികം ഫോളോവേഴ്സ് ഉള്ള ഒരു വ്ളൊഗ് ആണിത്.
കഴിഞ്ഞ കുറച്ചുകാലമായി ഉണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങളിലും മറ്റുമായി ചൈനയുടെ കാർഷിക മേഖല ക്ഷീണിച്ചിരിക്കുകയാണ്. ഇതുകൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇത്തരം നടപടികൾ കൈക്കൊള്ളന്നതെന്ന വാദമുണ്ടെങ്കിലും ഇത് പണ്ട് വിളനാശത്തിന് കാരണമായി കുരുവികളെ കൊന്നപോലുള്ള മണ്ടൻ ഏർപ്പാടാണെന്നാണ് പലരുടെയും അഭിപ്രായം. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ചൈനീസ് സർക്കാരിന്റെ അതിബുദ്ധി, ജനങ്ങൾക്ക് അവശേഷിച്ചിരുന്ന വ്യക്തി സ്വാതന്ത്ര്യം കൂടി ഇല്ലാതെയാക്കിയിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ