ലണ്ടൻ: കൊറോണ വൈറസ് മാധ്യമങ്ങളുണ്ടാക്കിയ വെറും കെട്ടുകഥ മാത്രം. ബിൽഗേറ്റ്സ് ഉണ്ടാക്കിയ ഒരു നുണ മാത്രമാണ് കോവിഡ് എന്നാരോപിച്ച് ലണ്ടനിലും പാരിസിലും ബർലിനിലും അടക്കം യൂറോപ്യൻ നഗരങ്ങളിൽ പ്രതിഷേധവുമായി പതിനായിരങ്ങൾ തടിച്ചു കൂടി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അഅകലം പാലിക്കാതെയും ആണ് ആളുകൾ പ്രതിഷേധത്തിനായി തടിച്ചു കൂടിയത്്.

ഒടുവിൽ കോവിഡ് വിരുദ്ധർ തെരുവ് കയ്യടക്കിയപ്പോൾ പൊലീസിന് തലവേദനയായി. യൂറോപ്പിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ തെരുവിലിറങ്ങിയവരെ പൊലീസ് അടിച്ചോടിക്കുന്ന കാഴ്ചയാണ് പിന്നീട് എല്ലാ നഗരങ്ങളിലും കണ്ടത്. സെൻട്രൽ ലണ്ടനിലെ ടൂറിസ്റ്റ് സ്പോട്ടിൽ നിന്നും പിടിയിലായ ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ സഹോദരൻ പിയേഴ്സ് കോർബിനെ പൊലീസ് വാനിന്റെ പിന്നിൽ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും വൈറലായി.

കോവിഡ് പച്ചക്കള്ളമാണെന്നാരോപിച്ച് ബർലിനിലും പാരിസിലും ലണ്ടനിലും കോപ്പൻ ഹേഗനിലുമെല്ലാം ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ തിങ്ങിക്കൂടുക ആയിരുന്നു. ജർമൻ തലസ്ഥാനമായ ബെർലിനിൽ 18,000ത്തിൽ പരം ആളുകളാണ് തടിച്ചു കൂടിയത്. ഫേസ് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എത്തിയ പ്രതിഷേദക്കാരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. ജർമനിയിലെ ബ്രാൻഡൻബർഗിൽ നിന്നും മെയിൻ സ്ട്രീറ്റിലേക്ക് പ്രതിഷേധക്കാർ എത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശി എല്ലാത്തിനേയും ഓടിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ജർമൻ ചാൻസിലർ ആഞ്ജല മെർക്കൽ രാജിവെയ്ക്കണമെന്നും കൊറോണ എന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്നും പ്രതിഷേധക്കാർ മുറവിളി കൂട്ടി.

ലോകത്തിന് പുതിയ ഓർഡർ ഉണ്ടാക്കാനാണ് കോവിഡ് എന്ന നുണ പ്രചരണമാണ് ലണ്ടനിൽ പ്രധാനമായും ഹൈലൈറ്റ് ചെയ്തത്. ബർലിനിലേക്കാളും അധിികം ആളുകൾ പാരീസിലും തടിച്ചു കൂടി. മാസ്‌ക് ധരിക്കാതെയുള്ള റാലി എല്ലായിടത്തും നടന്നത് ഭരണ കൂടത്തെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. യൂറോപ്പിൽ കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയ പശ്ചാത്തലത്തിൽ ലോക്ഡൗൺ നിയമങ്ങൾ കർശനമാക്കാനിരിക്കെയാണ് ജനങ്ങൾ പ്രതിഷേധവുമായി ബർലിനനും പാരിസും ലണ്ടനും പോലുള്ള യൂറോപ്യൻ നഗരങ്ങൾ കീഴടക്കിയത്. ബർലിനിലും മറ്റും പ്രതിഷേധം കയ്യാങ്കളിയിലേക്ക് കടന്നതോടെ പൊലീസും തിരിച്ചടിച്ചു. 3,000ത്തോളം പൊലീസുകാരാണ് ബർലിനിൽ പ്രതിഷേധക്കാരെ ആട്ടിപ്പായിക്കാനായി ഇറങ്ങിയത്. ജർമനിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മറ്റൊരു രാജ്യത്തേക്കാളും ശക്തമായി മുന്നേറവെയാണ് ജനങ്ങൾ തെരുവ് കീഴടക്കിയത്.

കൊറോണ കകെട്ടുകഥയാണെന്ന പേരിൽ പ്രതിഷേധവുമായി ലണ്ടൻ തെരുവിലിറങ്ങയ ലേബർ പാർട്ടി നേതാവായ ജെറമി കോർബിന്റെ സഹോദരൻ പിയേഴ്സ് കോർബിനെ ഇത് മൂന്നാം തവണയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ലോക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തണമെന്നും വാക്സിനേഷൻ പ്രോഗ്രാമിനെതിരെയും തെരുവിലിറങ്ങിയതിന് നേരത്തെ രണ്ടു തവണ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സർ്കകാരിന്റെ നുണ അഅവസാനിപ്പിക്കണം എന്നും ജനങ്ങളുടെ സ്വാതന്ത്ര്യം പുനഃ സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് പതിനായിരങ്ങൾ ഡൗണണിങ് സ്ട്രീറ്റിൽ പൗർലമെന്റ് ഹൗസിന് മുന്നിലായി അണിനിരന്നത്.ത്. പ്രതിഷേധത്തിന്റെ സൂത്രധാരൻ എന്നു കരുതുന്ന 73കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാസ്‌ക് ധരിക്കാതെ കോവിഡ് കെട്ടുകഥയാണെന്ന പ്ലക്കാർഡുമായാണ് ട്രഫൽഗർ സ്‌ക്വയറിൽ പ്രതിഷേധക്കാർ തടിച്ചു കൂടിയത്. 35,000ത്തോളം ജനങ്ങളാണ് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഈ സ്‌ക്വയർ കീഴടക്കിയത്. പ്രതിഷേധത്തിനിടെ ആക്രമണത്തിന് ആഹ്വാഹനം ചെയ്ത 25കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്. ജനങ്ങളെ കൂട്ടത്തടെ കൊന്നൊടുക്കാനുള്ള ഒരു പൊളിറ്റിക്കൽ അജൻഡയാണ് കോവിഡ് എന്നാണ് പ്രതിഷധത്തിൽ പങ്കെടുത്ത മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

ഈ സർക്കാർ വന്ന ആദ്യ ആറ് മാസം ദുരന്തത്തിന്റേതായിരുന്നു. ഇത് ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കരുതെന്ന് ലണ്ടനിൽ തടിച്ചു കൂടിയ ആളുകൾ അഭിപ്രായപ്പെട്ടു. ലോക്ഡൗൺ വേണ്ട, സാമൂഹിക അഅകലം പാലിക്കൽ വേണ്ട, മാസ്‌ക് വേണ്ട, റൂട്ട് മാപ്പ് വേണ്ട, ഹെൽത്ത് പാസ്പോർട്ട് വേണ്ട, വാക്സിനേഷൻ വേണ്ട തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. എന്നാൽ ലാത്തിയുമായി എത്തിയ പൊലീസ് പ്രതിഷേധക്കാരെ എല്ലാം വിരട്ടി ഓടിച്ചു. നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം മാസ്‌ക് ധരിപ്പിച്ചും ജനങ്ങളെക്കൊണ്ട് സാമൂഹിക അകലം പാലിച്ചും കോവിഡ് എന്ന മഹാമാരിയെ നേരിട്ട സർക്കാരുകൾ ഇപ്പോൾ ഭയപ്പാടിലാണ്. പതിനായിരങ്ങൾ ഒരുമിച്ച് കൂടിയതോടെ കോവിഡിന്റെ രണ്ടാം വരവിനെ ഭയപ്പെട്ടിരുന്ന യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയിലേക്ക് മാറിയിരിക്കുകയാണ്.