ലണ്ടൻ: സ്‌കൂൾ തുറക്കുന്നത് ഓർത്ത് ആശങ്കപ്പെട്ടിരിക്കുന്ന മാതാപിതാക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇനി മക്കളെ ധൈര്യമായി സ്‌കൂളിലേക്ക് വിടാം. കുട്ടികൾക്ക് കോവിഡ് പിടിപെടുന്നതിലും കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യതയിലും കുറവ്. കുട്ടികളെ വഴിയേ പോകുന്ന ഒരു ബസ് ഇടിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ കോവിഡ് ബാധിക്കാനുള്ള സാധ്യത അതിലും കുറവാണെന്നാണ് ഇപ്പോഴത്തെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് പിടിപെടുന്നതിലും മറ്റുള്ളവർക്ക് പകർത്തുന്നതിലും കുട്ടികൾ പിന്നിലെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ ക്ലാസ് റൂമുകൾ സുരക്ഷിതമാണെന്ന് ഉറപ്പിക്കാം. അതുകൊണ്ട് ധൈര്യമായി മക്കളെ സ്‌കൂളിലേക്ക് വിടാമെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ഇംഗ്ലണ്ടിലും മറ്റും ഈ ആഴ്ച സ്‌കൂൾ തുറക്കാനിരിക്കെയാണ് മാതാപിതാക്കൾക്ക് ആശ്വാസകരമായ വാർത്ത എത്തിയിരിക്കുന്നത്. 90 ലക്ഷം കുട്ടികൾക്കാണ് ഈ ആഴ്ച സ്‌കൂൾ തുറക്കാനിരിക്കുന്നത്. കോവിഡിൽ നിന്നും കുട്ടികൾ സുരക്ഷിതരാണെന്ന പഠന റിപ്പോർട്ട് ശാസ്ത്രജ്ഞന്മാരും മന്ത്രിമാരുമാണ് പുറത്ത് വിട്ടിരിക്കുന്നത്. മുഖാമുഖമുള്ള പഠനം കുട്ടികൾക്ക് നിഷധിക്കുന്നത് അവരുടെ മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കുകയും ജീവിതത്തിൽ കരിയറിനെ കുറിച്ചുള്ള അവരുടെ പ്രതീക്ഷയെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്്. എന്നാൽ ഇന്നലെ പുറത്ത് വന്ന പഠന റിപ്പോർട്ട് മാതാപിതാക്കളുടെ എല്ലാ വിധത്തിലുമുള്ള ആശങ്കയേയും ഇല്ലാതാക്കുന്നതാണ്.

ചിലർക്കെങ്കിലും ഈ കോവിഡ് കാലത്ത് മക്കളെ സ്‌കൂളിൽ അയക്കുന്നതിന് മുൻ തൂക്കം നൽകണമെന്നോ എന്ന സംശയം ഉണ്ടാകും. എന്നാൽ അതിനെല്ലാമുള്ള ഉത്തരമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. കുട്ടികളിലെ കോവിഡ് സാധ്യത കുറവാണെന്ന് മാത്രമല്ല സ്‌കൂളിലെ മുഖാമുഖമുള്ള പഠനം ഇല്ലെങ്കിൽ അത് വരുടെ ഭാവിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാൽ തന്നെ സ്‌കൂളിൽ പോകാത്ത അവസ്ഥ നാം കോവിഡിനേക്കാളും ഭയപ്പാടോടെ തന്നെ നോക്കി കാണേണ്ടതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുട്ടികൾക്ക് കോവിഡ് റിസ്‌ക് കുറവാണെന്നതും അവർ കോവിഡിന്റെ വാഹകർ ആകുന്നില്ലെന്ന് മാത്രമല്ല കോവിഡ് ബാധിച്ചു കുട്ടികൾ മരണപ്പെടാനുള്ള സാധ്യതയും കുറവാണ്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു കുട്ടി പോലും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നതാണ് പ്രധാന വസ്തുത എന്നും ഗവേഷകർ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 650 കുട്ടികളെ എടുത്താൽ ആറു കുട്ടികൾ മാത്രമാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇവർക്ക് ജീവന് തന്നെ ഭീഷണിയുള്ള മാരക രോഗമുള്ളവരായിരുന്നു എന്നതാണ് വസ്തുത.

മറ്റ് അസുഖങ്ങളില്ലാത്ത കോവിഡ് ബാധിച്ച കുട്ടികളിൽ ആർക്കും ഇതുവരെ തീവ്ര പരിചരണം വേണ്ടി വന്നിട്ടുമില്ല. 15ൽ താഴെയുള്ള കുട്ടികളെ അതുകൊണ്ട് തന്നെ ധൈര്യമായി മാതാപിതാക്കൾക്ക് സ്‌കൂളിലേക്ക് അയക്കാമെന്നനും റിപ്പോർട്ടുകൾ പറയുന്നു. കുട്ടികൾക്ക് കോവിഡ് പകർത്തുന്നതിൽ വളരെ കുറഞ്ഞ റോൾ മാത്രമേ ഉള്ളു. അതിനാൽ തന്നെ സ്‌കൂൾ തുറക്കുന്നതിൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും റിസ്‌ക് വളരെ കുറവാണെന്നും ആരോഗ്യ വിദഗ്ദർ ആവർത്തിച്ചു വ്യക്തമാക്കുന്നു. മറ്റു മാതാപിതാക്കൾക്ക് മാതൃകയാകാൻ ഗവേഷകർ തന്നെ ആദ്യ ദിവസം തങ്ങളുടെ മക്കളെ സ്‌കൂളിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലാണ്.