- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാവശ്യം കയ്യിൽ കാശുള്ളവരൊക്കെ പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന കാലം വരുന്നു; മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ശേഷിയുള്ള ബുള്ളറ്റ് വിമാനങ്ങൾ വരുന്നു; ഇന്ധന ചെലവ് നിലവിലുള്ളതിന്റെ ഇരട്ടി കുറവ്; ആകാശ യാത്ര ആകെ മാറ്റി മറിക്കുന്ന പുതിയ ബുള്ളറ്റ് വിമാനത്തിന്റെ കഥ
ലണ്ടൻ: അത്യാവശ്യം കയ്യിൽ കാശുള്ളവരൊക്കെ പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന കാലം വരുന്നു. കുറഞ്ഞ ഇന്ധന ചെലവിൽ കാലിഫോർണിയ ആസ്ഥാനമായ ഒട്ടോ ഏവിയേഷൻ ആണ് ഇതിനു തുടക്കമിടുന്നത്.
മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ശേഷിയുള്ള സെലിറ 500 എൽ ബുള്ളറ്റ് പ്ലെയിനുകൾക്കാണ്ഒട്ടോ ഏവിയേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ആറ് പേർക്ക് ഇരിക്കാവുന്നതാണ് ഈ പ്രൈവറ്റ് ജറ്റ്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് എട്ട് ഇരട്ടി ഇന്ധന ചെലവ് കുറവിലാണ് ജെറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ശേഷിയുള്ളതാണ് ഈ വിമാനങ്ങൾ. 2025ഓടെ ഈ കൊമേഷ്യൽ വിമാനങ്ങൾ വിൽപ്പനയ്ക്ക് എത്തും. എന്നാൽ കൊമേഷ്യൽ അടിസ്ഥാനത്തിൽ പ്രധാനമായുള്ള നിർമ്മാണം തുടങ്ങാതെ ഈ വിമാനത്തിന്റെ ചെലവ് എത്ര എന്ന് പറയാനാകില്ല.
ഇന്ധന ഉപയോഗം മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് എട്ടിരട്ടി കുറവാണെന്നതിനാൽ മണിക്കൂറിന് 328 ഡോളർ മാത്രമേ ചെലവ് വരുന്നുള്ളു. രൂപത്തിലും ഭാവത്തിലും പരിസ്ഥിതി സൗഹാർദമായ എയർപ്ലെയിനാണ് ഇതെന്ന് ഒട്ടോ ഏവിയേഷൻ തങ്ങളുടെ പ്രസ് റിലീസിൽ വ്യക്തമാക്കി. മറ്റ് ജെറ്റുകളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതിനാൽ ഈ മേഖലയിലെ കോമ്പറ്റീഷൻ വർദ്ധിപ്പിക്കും എന്നും കമ്പനി പറയുന്നു.
5,000 റീജിയണൽ എയർ പോർട്ടുകളിലേക്ക് ഡയറക്ട് സപ്ലേ ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു. ഇത് എയർപോർട്ടിലെ തിരക്ക് കുറയ്ക്കുന്നതിനും എത്തേണ്ട സ്ഥലത്തിനടുത്തുള്ള എയർപോർട്ടിലിറങ്ങുക വഴി ഉപഭോക്താക്കൾക്ക് സമയം ലാഭിക്കാമെന്നും കമ്പനി പറയുന്നു. കുറഞ്ഞ ചെലവിൽ കൊമേഷ്യൽ ഓപ്പറേഷൻ നടത്തുന്നതിനും ഒട്ടോ ഏവിയേഷൻ ഒരുക്കമാണ്.
വിമാനത്തിന്റെ ചിറകിനും വാലിനും ലാമിനാർ ഷേപ്പ് ആണ് നൽകിയിരിക്കുന്നത്. കാബിന് അകത്ത് നൽകിയിരിക്കുന്ന ടിയർ ഡ്രോപ് ഡിസൈൻ കൂടുതൽ സ്പേസ് നൽകുന്നതാണ്. ആറ് ഫസ്റ്റ് ക്ലാസ് കസ്റ്റമൈസേഷൻ സീറ്റുകളാണ് കാബിന് ഉള്ളിലുള്ളത്. നിലവിൽ പുറത്തിറക്കിയ ജെറ്റിന്റെ കാബിന് ജനലുകൾ നൽകിയിട്ടില്ല. എന്നാൽ ഇനി പുറത്തിറങ്ങുന്നവയ്ക്ക് ജനലും ഉണ്ടാവുമെന്ന് കമ്പനി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ