- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരുവിന്റെ 166-ാം ജന്മദിനാഘോം ഇന്ന് ചെമ്പഴന്തി വയൽവാരം വീട്ടിൽ; ലളിതമായി നടക്കുന്ന ആഘോഷ പരിപാടികൾ ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ഫേസ്ബുക്ക് പേജിൽ തത്സമയം കാണാം
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 166-ാം ജയന്തി ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിൽ ഇന്നു നടക്കും. ലളിതമായ ചടങ്ങുകളോടെ നടക്കുന്ന ആഘോഷ പരിപാടി രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഓൺലൈൻ ലൈവിൽ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ജയന്തി സമ്മേളനം ശ്രീനാരായണ ഗുരുകുലത്തിന്റെ ഫെയ്‌സ് ബുക് പേജിൽ (https://www.facebook.com/SreeNarayanaGurukulamChempazhanthy) തത്സമയം കാണാം.
രാവിലെ 6 നും വൈകിട്ട് 6.30 നും ജയന്തി പൂജയും പ്രാർത്ഥനയും. 11.30 ന് ഗുരുപൂജ. അന്നദാനവും ഘോഷയാത്രയും ഉൾപ്പെടെയുള്ള ചടങ്ങുകൾ ഒഴിവാക്കി ലളിതമായാണ് ആഘോഷമെന്നു ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
ശിവഗിരിയിലും പൂജകൾ
ഗുരുദേവ ജയന്തി ദിനമായ ഇന്നു രാവിലെ 6.15 മുതൽ 7 വരെ വർക്കല ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിൽ ഗുരുപൂജ. 7.30 ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. വൈദിക മഠത്തിൽ 8 മുതൽ ജപയജ്ഞം. 10 ന് യജ്ഞശാലയിൽ ഹോമം. 5.30 ന് ഗുരുദേവ റിക്ഷയുമായി മഹാസമാധി മന്ദിര പ്രദക്ഷിണം.
നാളെ മുതൽ ശിവഗിരി മഠത്തിൽ ഭക്തർക്ക് സന്ദർശനം അനുവദിച്ചു. 100 പേർക്കു ബുക്കിങ് അനുസരിച്ചു തൊഴുതു മടങ്ങാം. ഹോമവും മറ്റു പൂജകളും സാമൂഹിക അകലം പാലിച്ചു നടത്തും. വിവാഹവും 10 പേരെ പങ്കെടുപ്പിച്ചു നടത്താം. ഫോൺ 94472 71648, 80894 77686.