- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്യരാഷ്ട്ര സംഘടന അസോസിയേഷൻ ഓസ്‌ട്രേലിയയുടെ സെക്രട്ടറിയായി മലയാളി പെൺകുട്ടി; ഓസ്‌ട്രേലിയക്കാരെയും പിന്തള്ളി ചേർത്തലക്കാരി തെരേസ ജോയി സ്വന്തമാക്കിയത് യുഎൻഎഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി എന്ന റെക്കോർഡും: മുഴുവൻ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദ്യമാക്കി താരമായ തെരേസ ഇനി വിവിധ രാജ്യങ്ങളിൽ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിൽ
ബ്രിസ്ബേൻ: ഓസ്‌ട്രേലിയക്കാരെയും പിന്തള്ളി യുഎൻഎഎയുടെ സെക്രട്ടറി പദവിയിലെത്തി മലയാളി പെൺകുട്ടി. ഐക്യരാഷ്ട്ര സംഘടന അസോസിയേഷൻ ഓസ്‌ട്രേലിയയുടെ (യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ യുഎൻഎഎ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടി ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായും റെക്കോർഡ് ഇട്ടു. ഓസ്‌ട്രേലിയയിലെ വിദ്യാർത്ഥിനിയായ തെരേസ ജോയിയാണ് ചെറിയ പ്രായത്തിൽ ഉന്നത പദവിയിലെത്തിയത്.
20കാരിയായ തെരേസ യുഎൻഎഎ ക്വീൻസ്ലാൻഡ് ഡിവിഷൻ സെക്രട്ടറിയാണ്. ചേർത്തല സ്വദേശിനിയായ തെരേസ ക്വീൻസ് ലാൻഡ് ഗ്രിഫിത് സർവകലാശാലയിലെ രണ്ടാം വർഷ സൈക്കോളജി-ക്രിമിനോളജി വിദ്യാർത്ഥിനിയാണ്. യുഎൻഎഎയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തെരേസ ദേശിയ ഗാനം ആലപിച്ച് നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. തെരേസയും സഹോദരി ആഗ്‌നസും ചേർന്ന് മുഴുവൻ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദിസ്ഥമാക്കിയാണ് വാർത്തകളിൽ ഇടം നേടിയത്.
ഒക്ടോബർ 24 ന് യുഎന്നിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിലൂടെ ലഭിക്കുന്ന വരുമാനം സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സാമൂഹിക സേവനത്തിന്റെ പാദയിൽ സഞ്ചരിക്കുന്ന തെരേസയും ആഗ്നസും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കുന്ന ആഗ്‌നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷനും ഇരുവരും ചേർന്നു നടത്തുന്നു.
മുൻ ഓസ്ട്രേലിയൻ സെനറ്റർ ക്ലെയർ മോർ (പ്രസിഡന്റ്) അടക്കമുള്ളവരാണു യുഎൻഎഎയുടെ മറ്റു ഭാരവാഹികൾ. സിനിമാ സംവിധായകൻ ജോയ്.കെ.മാത്യുവിന്റെയും ജാക്വിലിന്റെയും മകളാണു തെരേസ.