- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ പിടിയിലായ മയക്കു മരുന്ന് ഏജന്റിന് റിയാ ചക്രവർത്തിയുടെ സഹോദരനുമായി ബന്ധം; ഷോവിക്കിനെയും റിയയെയും എൻസിബി ഉടൻ ചോദ്യം ചെയ്യും
മുംബൈ: മുംബൈയിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയ്ക്ക്, നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു സൂചന. സംഭവത്തിൽ ഷോവിക്കിനെയും റിയയെയും എൻസിബി ഉടൻ ചോദ്യം ചെയ്യും. നടൻ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയർന്നതിനെ തുടർന്നാണ് എൻസിബി സംഘമെത്തിയത്.
ബാന്ദ്രയിൽ ഹോട്ടൽ നടത്തുന്ന സഈദിൽ നിന്ന് 9.5 ലക്ഷം രൂപയ്ക്കു പുറമെ, യുഎസ് ഡോളർ, പൗണ്ട്, ദിർഹം തുടങ്ങിയ വിദേശ കറൻസികളും പിടിച്ചെടുത്തു. അതിനിടെ, അന്വേഷണം 12 ദിവസം പിന്നിടുമ്പോൾ സുശാന്തിന്റെ മരണം കൊലപാതകമാണെന്നതിന്റെ സൂചനകൾ സിബിഐയ്ക്ക് ലഭിച്ചിട്ടില്ലെന്നു വിവരം. നടനു മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നെന്നു സഹോദരിമാർ അന്വേഷണ സംഘത്തോടു സമ്മതിച്ചതായും വിവരമുണ്ട്.