- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിൽ ചൈനയ്ക്ക് അതൃപ്തി; തീരുമാനം വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ചൈന
ബെയ്ജിങ്: പബ്ജി ഉൾപ്പെടെ 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിവേചനപരമാണെന്നു ചൈന. ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്കുവിരുദ്ധമാണ് ഇന്ത്യയുടെ തീരുമാനം. വിവേചനപരമായ നിയന്ത്രണങ്ങൾ ചൈനീസ് കമ്പനികൾക്കുമേൽ ഇന്ത്യ അടിച്ചേൽപ്പിക്കുകയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വക്താവ് ഗയോ ഫെംഗ് പറഞ്ഞു.
ഉഭയകക്ഷി സഹകരണവും വികസനവും നിലനിർത്തുന്നതിന് ഇന്ത്യയും ചൈനയും യോജിച്ചു ശ്രമം നടത്തുമെന്നാണു പ്രതീക്ഷ. ഇതുവഴി രാജ്യാന്തര നിക്ഷേപകർക്കും ചൈനീസ് കന്പനികളുൾപ്പെടെ സേവനദാതാക്കൾക്കും തുറന്ന വ്യാപാരാന്തരീക്ഷം ഒരുക്കാനാകും. സാന്പത്തിക വ്യാപാര മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story