- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രണ്ട് യുവസുന്ദരികളുടെ ഏറ്റുമുട്ടൽ കാലമായി മാറുമോ ?ട്രംപിന്റെ മകൾ ഇവങ്ക റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമ്പോൾ ഹാരി രാജകുമാരന്റെ ഭാര്യ മേഗനെ ഡെമോക്രാറ്റുകൾ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് സൂചനകൾ
2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്താണ് മേഗൻ മെർക്കൽ രാഷ്ട്രീയ പ്രസ്താവനയുമായി ആദ്യമായി രംഗത്തെത്തുന്നത്. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്നു ട്രംപിനെവിഭജന വാദിയെന്നും സ്ത്രീ വിദ്വേഷിയെന്നും വിളിച്ചുകൊണ്ടായിരുന്നു മേഗന്റെ അരങ്ങേറ്റം. പിന്നീട് ഹാരിയെ വിവാഹം കഴിച്ച് ബ്രിട്ടീഷ രാജകുടുംബത്തിലെ അംഗമായതോടെ കുടുംബ പാരമ്പര്യം മാനിച്ച് രാഷ്ട്രീയകാര്യങ്ങളിൽ അഭിപ്രായം പറയാതെ ഒതുങ്ങിക്കൂടുകയായിരുന്നു. പിന്നീട് കൊട്ടാരം വിട്ടിറങ്ങിയതോടെ ലഭിച്ച സ്വാതന്ത്ര്യം മേഗനെ വീണ്ടും രാഷ്ട്രീയത്തോട് അടുപ്പിക്കുകയാണ്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് മേഗൻ.
അതുപോലെത്തന്നെ, പ്രസിഡണ്ട് ട്രംപിന്റെ മകൾ ഇവങ്കാ ട്രംപും വളരെ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഈയടുത്തു നടന്ന റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ ട്രംപിനെ പരിചയപ്പെടുത്തിയത് ഇവങ്കയായിരുന്നു. ഇതായിരുന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകയായ റോസ സിൽവർമാനെ, അടുത്ത തെരഞ്ഞെടുപ്പിൽ ഇവങ്ക ഒരു ടിക്കറ്റ് ഉന്നം വയ്ക്കുന്നു എന്ന് പറയിച്ചത്. 2017-ൽ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് ഇവങ്ക. എന്നാൽ, ഇപ്പോൾ അവർ മാറിയിരിക്കുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2024-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഇവങ്കയ്ക്ക് 33 ൽ 1 സാധ്യതമാത്രമാണ് ജയിക്കാനുള്ളത് എന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം മേഗൻ മെർക്കൽ മത്സരിച്ചാൽ ജയിക്കാനുള്ള സാധ്യത 100 ൽ ഒന്നുമാത്രവും. ട്രംപ് ആദ്യമായി മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിനും ജയിക്കാനുള്ള സാധ്യത 100 ൽ ഒന്നുമാത്രമായിരുന്നു എന്നും റോസ ഓർമ്മിപ്പിക്കുന്നു.
സാധാരണ നിലയിൽ ഇവങ്കയും മേഗനും നേരിട്ട് മത്സരിക്കാനുള്ള സാധ്യത തീരെയില്ലെങ്കിൽ പോലും, 2016 ൽ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് തികച്ചും പ്രവചനാതീതമായ ഒന്നായി മാറിയിരിക്കുന്നു. മാത്രമല്ല, ന്യുസ് പോർട്ടലുകളായ ആക്സിയോസ്, സർവ്വേ മണി എന്നിവർ ജനുവരിയിൽ നടത്തിയ അഭിപ്രായ സർവേയിൽ ട്രംപിന്റെ പിൻഗാമികളായി ജനങ്ങൾ ആഗ്രഹിക്കുന്നത് ഡൊണാൾഡ് ട്രംപ് ജൂനിയറിനേയോ ഇവങ്കയേയോ ആണെന്നും പറഞ്ഞിരുന്നു.
സർവ്വേയിൽ ട്രംപിന്റെ മകൻ ഇവങ്കയേക്കാൾ ഏറെ മുന്നിലായിരുന്നെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പ്രസംഗിക്കുവാൻ ട്രംപിന്റെ മക്കളിൽ ഇവങ്കയെ മാത്രമാണ് ക്ഷണിച്ചത്. മാത്രമല്ല, ട്രംപിനും ഇവങ്കയോട് കൂടുതൽ ഇഷ്ടമാണെന്നും പറയപ്പെടുന്നു. കുടുംബത്തിന്റെ ബിസിനസ്സ് സാമ്രാജ്യം ഭരിക്കുവാൻ ട്രംപ് ഇവങ്കയെ പ്രാപ്തയാക്കിക്കൊണ്ടിരിക്കുകയാണെന്ന് 2018-ൽ അറ്റ്ലാന്റിക് റിപ്പോർട്ട്‌ചെയ്തിരുന്നു.
അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം വെറും ആറുമാസം മുൻപ് മാത്രം രാഷ്ട്രീയ ചർച്ചകളിൽ സജീവമായ മേഗൻ ഇതിനോടകം തന്നെ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. അവർ ലക്ഷ്യമിടുന്നത് വൈറ്റ്ഹൗസിനെയാണെന്ന് ജൂലായിൽ തന്നെ ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള ലേഡി കോളിൻ കാംബെൽ പറഞ്ഞിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് മേഗൻ എന്നും അവർ പറയുന്നു. കൊട്ടാരം വിട്ടിറങ്ങിയതും കാലിഫോർണിയയിലേക്ക് കുറിയേറിയതുമൊക്കെ ഈയൊരാഗ്രഹം മനസ്സിൽ വച്ചാണത്രെ.
ബാരക്ക് ഒബാമയുടെ പത്നിയോടൊപ്പം കഴിഞ്ഞ മാസം ഒരു വെർച്വൽ ചർച്ചയിലും മേഗൻ പങ്കെടുത്തിരുന്നു. സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ വോട്ട് ചെയ്യാത്തവർ നിയമവിരുദ്ധമായ പ്രവർത്തിയാണ് ചെയ്യുന്നത് എന്നും അവർ പറഞ്ഞിരുന്നു. ഇത്തരത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ മറവിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വോട്ടുപിടിക്കുകയാണ് മേഗൻ എന്നൊരു ആരോപണവും നിലവിലുണ്ട്.